UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹ്യൂണ്ടായ് സാൻട്രോ ഇന്ത്യൻ വിപണിയിലെത്തി; വിലയും വിവരങ്ങളും

ഡിലൈറ്റ്, ഇറ, മാഗ്ന, സ്പോർട്സ്, ആസ്ത എന്നിങ്ങനെ അഞ്ച് ട്രിമ്മുകളിലായാണ് വാഹനം വിപണിയിലെത്തുക.

ഹ്യൂണ്ടായ് സാൻട്രോ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. 3.89 ലക്ഷം രൂപയിലാണ് ഷോറൂം വിലകൾ തുടങ്ങുന്നത്. ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച സാന്‍ട്രോ ചെറുകാറിന്റെ പുതിയ രൂപമാണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.

പുതിയ ശിൽപഭാഷയിലേക്ക് മാറിയ സാൻട്രോ മുൻ പതിപ്പുകളിലെ പ്രധാന സവിശേഷതകളിലൊന്നായ ഇന്റീരിയർ സ്പേസ് നിലനിർത്തിയിട്ടുണ്ടെന്ന് കാണാം. സെഗ്മെന്റില്‍ തന്നെ ആദ്യമെന്ന് പറയാവുന്ന നിരവധി സന്നാഹങ്ങളാണ് സാന്‍ട്രോയിൽ ഒരുക്കിയിരിക്കുന്നത്.

ഡിലൈറ്റ്, ഇറ, മാഗ്ന, സ്പോർട്സ്, ആസ്ത എന്നിങ്ങനെ അഞ്ച് ട്രിമ്മുകളിലായാണ് വാഹനം വിപണിയിലെത്തുക. ബേസ് വേരിയന്റ് ഡിലൈറ്റ്. 3.89 ലക്ഷം രൂപയാണ് ഇതിനു വില.

ഏറ്റവുമുയർന്ന പതിപ്പ് ആസ്തയാണ്. 5.45 ലക്ഷമാണ് വില. ഇറ വേരിയന്റിന് 4,24,900 രൂപയാണ് വില. മാഗ്ന മോഡലിന് 4,57,900 രൂപ വില വരും. എഎംടി പതിപ്പും വാഹനത്തിനുണ്ട്. മാഗ്ന എഎംടി പതിപ്പിന് 5,18,900 രൂപ വില. സ്പോർട്സ് പതിപ്പിന് 4,99,900 രൂപയും സ്പോർട്സ് എഎംടി പതിപ്പിന് 5,64,900 രൂപയും വില വരും. ആസ്ത മോഡലിന് 5,45,900 രൂപയാണ് വില. മാഗ്ന സിഎൻജി പതിപ്പിന് 5,23,900 രൂപയും, സ്പോർട്സ് സിഎൻജി പതിപ്പിന് 5,64,900 രൂപയും വില വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍