UPDATES

ഓട്ടോമൊബൈല്‍

പുതിയ ഹ്യൂണ്ടായ് സാൻട്രോ: പഴയ ചെറുകാർ വിപ്ലവം വീണ്ടും വരുമ്പോൾ ഇയോൺ വഴിമാറും

AH2 എന്ന ഒളിപ്പേരിൽ ഈ കാർ ഹ്യൂണ്ടായിയുടെ ഗവേഷണവികസന കേന്ദ്രങ്ങളിൽ തയ്യാറെടുക്കുകയാണ്.

ഹ്യൂണ്ടായ് സാൻട്രോ ഇന്ത്യൻ വിപണിയിൽ തീർത്തത് ഒരു വൻ വിപ്ലവം തന്നെയാണ്. മാരുതി കാറുകൾ അടക്കി വാണിരുന്ന ചെറുകാർ വിപണിയിൽ വലിയൊരു വിഹിതം പിടിച്ചെടുക്കാൻ ഹ്യൂണ്ടായിക്ക് നല്ലൊരു തുടക്കം നൽകിയത് സാൻട്രോയാണ്. വിപണിയിൽ നിന്നും പിൻവാങ്ങിയെങ്കിലും യൂസ്ഡ് കാർ വിപണിയിൽ സാൻട്രോ കാറിന് ആവശ്യക്കാരേറെയാണ്. ഈ ബ്രാൻഡ് മൂല്യത്തെ വീണ്ടും ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കൊറിയൻ കാർനിർമാതാവായ ഹ്യൂണ്ടായ്.

നിലവിൽ, ഹ്യൂണ്ടായിയുടെ എൻട്രി ലെവൽ ചെറുകാറായ ഇയോണ്‍ ഹാച്ച്ബാക്ക് വിപണിയിൽ കാര്യമായ ചലനമുണ്ടാക്കുന്നില്ല. ഈ കാറിനെ പിൻവലിക്കാൻ ഹ്യൂണ്ടായ് ഏതാണ്ട് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇയോണിന് പകരമായി വരുന്നത് സാൻട്രോ ആയിരിക്കും.

AH2 എന്ന ഒളിപ്പേരിൽ ഈ കാർ ഹ്യൂണ്ടായിയുടെ ഗവേഷണവികസന കേന്ദ്രങ്ങളിൽ തയ്യാറെടുക്കുകയാണ്. ഇയോണിനെക്കാൾ കുറച്ച് ഉയർന്ന പൊസിഷനിലായിരിക്കും സാൻട്രോയുടെ വിപണിനിലയെന്നും കേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയൊന്നുമില്ല. വന്നുതന്നെ കാണണം.

രണ്ടായിരത്തിപ്പത്തൊമ്പതാമാണ്ടോടെ ഇയോൺ പതുക്കെ വിപണിയിൽ നിന്നും പിൻവാങ്ങും. രണ്ടായിരത്തി ഇരുപതാമാണ്ട് വാഹനവിപണിയെ സംബന്ധിച്ച് വിശേഷപ്രാധാന്യമുള്ളതാണ്. ഇന്ത്യയിൽ പുതിയ എമിഷൻ ചട്ടങ്ങൾ സ്ഥാപിക്കപ്പെടും. പുക അധികം തുപ്പുന്ന എൻജിനുകൾ അതിനു ശേഷം ശക്തമായി നിയന്ത്രിക്കപ്പെടും.

നിലവിൽ പിൻവലിക്കപ്പെട്ട ഐ10 മോഡലിന്റെ പ്ലാറ്റ്ഫോം തന്നെയാണ് സാൻട്രോയും ഉപയോഗിക്കുക എന്നാണറിയുന്നത്. ഡിസൈനിൽ‌ മുൻ സാന്‍ട്രോയെ ഓർമിപ്പിക്കുന്ന ചില ക്ലാസിക് സ്ട്രോക്കുകള്‍ ഉണ്ടായേക്കാം. പഴ ‘ടാൾ ബോയ്’ ശൈലിയിൽ തന്നെയായിരിക്കും നിർമിതി എന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍