UPDATES

ഓട്ടോമൊബൈല്‍

മുഖം മിനുക്കി പുത്തന്‍ ബൊലേറൊ അടുത്ത വര്‍ഷം വിപണിയില്‍ എത്തുന്നു

എട്ട് ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില

അടുത്ത വര്‍ഷം നിരത്തുകളില്‍ വരാന്‍ ഒരുങ്ങി പുതുതലമുറ ബൊലേറൊ. രൂപത്തില്‍ മാറ്റംവരുത്താതെയുള്ള മിനുക്കുപണികളാണ് പുതിയ ബൊലേറൊയില്‍ നല്‍കുക. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവ വരാനിരിക്കുന്ന ബൊലേറൊയിലെ പുതുമകളാകും.

ശക്തമായ സുരക്ഷ സംവിധാനങ്ങളുമായാണ് ഇത്തവണ ബൊലേറൊയുടെ വരവ്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം. ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് റിമൈന്‍ഡര്‍ എന്നിവ അടിസ്ഥാന മോഡലില്‍ മുതല്‍ നല്‍കും. കൂടുതല്‍ പ്രീമിയം ഇന്റീരിയറിലായിരിക്കും ബൊലേറൊ എത്തുന്നത്. സോഫ്റ്റ്ടച്ച് ഡാഷ്ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പുതിയ എയര്‍കണ്ടീഷന്‍ യൂണിറ്റ് എന്നിവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്.

ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനില്‍ എത്തുന്നതിനാല്‍ തന്നെ ഒരു ലക്ഷം രൂപ വില ഉയരുമെന്നാണ് സൂചന. എട്ട് ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.മഹീന്ദ്രയുടെ ജെന്‍3 പ്ലാറ്റ്ഫോമിലാണ് ബൊലേറൊ നിര്‍മിക്കുന്നത്.

180 ബിഎച്ച്പി കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബിഎസ്-6 എന്‍ജിനിലായിരിക്കും ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലെത്തുന്ന ഈ വാഹനത്ത് 17 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പുനല്‍കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍