UPDATES

ഓട്ടോമൊബൈല്‍

പുതിയ സ്വിഫ്റ്റ് എത്തി, വില 4.99 ലക്ഷം മുതല്‍

മൂന്നാം തലമുറ സ്വിഫ്റ്റാണ് വിപണിയിലിറങ്ങുന്നത്

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സ്വിഫ്റ്റിന്റെ അരങ്ങേറ്റം ഓട്ടോ എക്‌സ്‌പോ വേദിയില്‍ നടന്നു. കൊച്ചി എക്‌സ് ഷോറൂം വില 4.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

പഴയതിലും വലുപ്പക്കൂടുതലുണ്ട് മൂന്നാം തലമുറ സ്വിഫ്റ്റിന്. ബലേനോ ഹാച്ച്ബാക്കിന്റെ തരം ഹേര്‍ട്ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്‌ഫോം. പഴയ മോഡലിനെ അപേക്ഷിച്ച് 80 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയതിന്.

വീല്‍ബേസ് പഴയതിലും 20 മി.മീ അധികമുണ്ട്. വീതി 40 മിമീ കൂടി. ഹെഡ്‌റൂം 24 മിമീ വര്‍ധിച്ചിട്ടുണ്ട്. ഫലത്തില്‍ പാസഞ്ചര്‍ ക്യാബിന്‍ കൂടുതല്‍ വിശാലമായി. ബൂട്ട് സ്‌പേസും മെച്ചപ്പെടുത്തിയിരിക്കുന്നു. മുന്‍ഗാമിയെക്കാള്‍ 58 ലീറ്റര്‍ അധികമുണ്ടിത്, 265 ലീറ്റര്‍ ആണ് ഇപ്പോള്‍.

നിലവിലുള്ള സ്വിഫ്റ്റിന്റെ അടിസ്ഥാന രൂപഘടന തന്നെയാണ് പുതിയ സ്വിഫ്റ്റിന്. മുന്‍ഭാഗം അല്‍പ്പം കൂര്‍ത്തതാണ്. ഔഡി കാറുകളെ ഓര്‍മിപ്പിക്കും മുന്നിലെ ഗ്രില്‍. ഇത് മസ്‌കുലാര്‍ ലുക്കുള്ള മുന്‍ ബമ്പര്‍ ഇതുമായി കൂടിച്ചേരുമ്പോള്‍ മുന്‍ഭാഗത്തിന് ഗൗരവഭാവം കൈവരുന്നു. ഹെഡ് ലാംപുകളും പുതിയതാണ്. സൈഡില്‍ നിന്നുള്ള കാഴ്ചയില്‍ കാര്യമായ മാറ്റമില്ല. എന്നാല്‍ റൂഫിന് പിന്‍ഭാഗം കൂടുതല്‍ താഴ്ന്നാണ്.

സി പില്ലര്‍ കറുപ്പ് നിറത്തിലാണ്. ഷെവര്‍ലെ ബീറ്റ് , മഹീന്ദ്ര കെയുവി 100 മോഡലുകളെപ്പോലെ പിന്നിലെ ഡോറില്‍ വിന്‍ഡോ ഗ്ലാസിനു അരികിലായി ഡോര്‍ ഹാന്‍ഡില്‍ നല്‍കിയിരിക്കുന്നു. ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ് ബോര്‍ഡ് , സ്റ്റിയറിങ് വീല്‍ , ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം പുതിയതാണ്. സെന്റര്‍ കണ്‍സോളില്‍ വലുപ്പം കൂടിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. െ്രെപം ലൂസന്റ് ഓറഞ്ച് , മിഡ് നൈറ്റ് ബ്ലൂ എന്നീ പുതിയ ബോഡി നിറങ്ങളും സ്വിഫ്റ്റിനുണ്ട്.

"</p

എന്‍ജിനുകള്‍ക്ക് മാറ്റമില്ല.1.2 ലീറ്റര്‍ കെ സീരീസ് പെട്രോള്‍( 82 ബിഎച്ച്പി 113 എന്‍എം), 1.3 ലീറ്റര്‍ ഡീസല്‍(74 ബിഎച്ച്പി 190 എന്‍എം)എന്‍ജിന്‍ തന്നെയാണ് പുതിയ സ്വിഫ്റ്റിനും ഉപയോഗിക്കുന്നത്. സ്വിഫ്റ്റിന് ആദ്യമായി ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍(എഎംടി) വകഭേദവും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് എഎംടി വകഭേദമുണ്ട്. അഞ്ച് സ്പീഡാണ് എഎംടി.

ബോഡി ഭാരം കുറച്ചതിലൂടെ മൈലേജ് മെച്ചപ്പെടുത്താന്‍ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞു. എആര്‍ എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം പെട്രോള്‍ വകഭേദത്തിന് മുന്‍ഗാമിയെ അപേക്ഷിച്ച് ഏഴ് ശതമാനും ഡീസല്‍ വകഭേദത്തിന് 12 ശതമാനവും മൈലേജ് മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ സ്വിഫ്റ്റിന്റെ മൈലേജ് പെട്രോള്‍ ലീറ്ററിന് 22 കിമീ, ഡീസല്‍ ലീറ്ററിന് 28.4 കിമീ.

എബിഎസ്ഇബിഡി, രണ്ട് എയര്‍ബാഗുകള്‍ എന്നീ സുരക്ഷാസംവിധാനങ്ങള്‍ സ്വിഫ്റ്റിന്റെ അടിസ്ഥാന വകഭേദത്തിനും നല്‍കിയിട്ടുണ്ട്. പെട്രോള്‍ വകഭേദത്തെക്കാള്‍ ഒരു ലക്ഷം രൂപ അധികമാണ് ഡീസല്‍ വകഭേദത്തിന്റെ വില.

കൊച്ചി എക്‌സ്‌ഷോറൂം വില

പെട്രോള്‍

LXI 4.99 ലക്ഷം രൂപ.
VXI 5.87 ലക്ഷം രൂപ.
ZXI 6.49 ലക്ഷം രൂപ.
ZXI+ 7.29 ലക്ഷം രൂപ.

പെട്രോള്‍ എഎംടി
VXI AGS 6.34 ലക്ഷം രൂപ.
ZXI AGS 6.96 ലക്ഷം രൂപ.

ഡീസല്‍
LDI 5.99 ലക്ഷം രൂപ.
VDI 6.87 ലക്ഷം രൂപ.
ZDI 7.49 ലക്ഷം രൂപ.
ZDI+ 8.29 ലക്ഷം രൂപ.

ഡീസല്‍ എഎംടി
VDI AGS 7.34 ലക്ഷം രൂപ.
ZDI AGS 7.96 ലക്ഷം രൂപ.

"</p

2005 ലാണ് സ്വിഫ്റ്റ് ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തിയത്. നാളിതുവരെ 18 ലക്ഷത്തില്‍ പരം സ്വിഫ്റ്റ് നിരത്തിലിറങ്ങി. ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള മൂന്ന് കാറുകളില്‍ ഒന്നാണിത്. ഹാച്ച് ബാക്ക് വിഭാഗത്തില്‍ 35ശതമാനം വിപണിവിഹിതം സ്വിഫ്റ്റിനുണ്ട്.

ജനുവരി 17 മുതല്‍ മാരുതി സുസൂക്കി ഡീലര്‍ഷിപ്പുകളില്‍ പുതിയ സ്വിഫ്റ്റിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. പതിനൊന്നായിരം രൂപയാണ് ബുക്കിങ് ചാര്‍ജ്. വന്‍ ബുക്കിങ്ങാണ് സ്വിഫ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ തന്നെ സ്വിഫ്റ്റിന് ഒന്നര മാസം മുതല്‍ രണ്ട് മാസം വരെ കാത്തിരിപ്പ് സമയം ആയിട്ടുണ്ട്. ലഭിച്ച ബുക്കിങ്ങില്‍ 65 ശതമാനവും എഎംടി വകഭേദത്തിനാണ്.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍