UPDATES

ഓട്ടോമൊബൈല്‍

കോമ്പി ബ്രേക്കിംഗ് സംവിധാനവുമായി പൂതിയ സുസുക്കി ആക്സസ് 125

കോമ്പി ബ്രേക്കിംഗ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ഇല്ലതെയാണ് ആക്സസ് 125 വിപണിയില്‍ എത്തുന്നത്.

കോമ്പി ബ്രേക്കിംഗ് സംവിധാനവുമായി സുസുക്കി ആക്സസ് 125 എത്തുന്നു. ഏപ്രില്‍ മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത് മാനിച്ചു പ്രചാരമേറിയ ആക്സസ് 125 സ്‌കൂട്ടറിനെ സുസുക്കി വിപണിയില്‍ പുതുക്കിയിരുന്നു. ഇനി കോമ്പി ബ്രേക്ക് സംവിധാനത്തോടെയാണ് ആക്സസ് 125 ഡ്രം വകഭേദം വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. കോമ്പി ബ്രേക്കിംഗ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ആക്സസ് 125 സ്‌കൂട്ടറിനില്ല.

സ്‌കൂട്ടറിന് വില 56,667 രൂപയാണ് സിബിഎസില്ലാത്ത മുന്‍മോഡലിനെക്കാളും 690 രൂപ മാത്രമെ പുതിയ ആക്സസ് 125 സിബിഎസ് പതിപ്പിന് കൂടുതലുള്ളൂ. നിലവില്‍ സിബിഎസ് സുരക്ഷയില്ലാത്ത ആക്സസ് 125 ഉം ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയിലുണ്ട്. 55,977 രൂപയാണ് ഈ മോഡലിന് വില. ലളിതമായ ഡിസൈന്‍ ശൈലി സ്‌കൂട്ടറിന് കൂടുതല്‍ പക്വത സമര്‍പ്പിക്കുന്നു. ഏതുപ്രായക്കാര്‍ക്കും അനുയോജ്യമാകും വിധമാണ് ആക്സസ് 125 -ന്റെ രൂപകല്‍പനയും

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍