അലോയി വീലുകളും ഡ്യുവല്‍ ടോണ്‍ നിറവും, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ബി പില്ലറും, ബ്ലാക്ക് മിററും, റിയര്‍ സ്പോയിലറുമാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.
പുത്തന്‍ ഫിച്ചറുകളുമായി ടൊയോട്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ യാരിസ് വീണ്ടുമെത്തി.പഴയ ഡിസൈന്‍ ശൈലയില്‍ കൂടുതല്‍ മോടിപിടിപ്പിച്ചാണ് യാരിസ് എത്തിയിട്ടുള്ളത്. കറുപ്പണിഞ്ഞ മുന്നിലെ ബമ്പറും 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളും ഡ്യുവല്‍ ടോണ്‍ നിറവും, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ബി പില്ലറും, ബ്ലാക്ക് മിററും, റിയര്‍ സ്പോയിലറുമാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.
ഇരട്ട നിറത്തില്‍ എത്തുന്നു എന്ന ഒരു പുതുമ കൂടി ഇതിനുണ്ട്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകളിലായി ജെ, ജി, വി എന്നിവയുടെ ഓപ്ഷണല്‍ വേരിയന്റുകളും കൂടുതലായി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ വി-ഓപ്ഷണല്‍ വേരിയന്റാണ് ഇരട്ട നിറങ്ങളില്‍ എത്തുന്നത്.ശക്തമായ സുരക്ഷ സംവിധാനങ്ങളും യാരിസിലുണ്ട്. അടിസ്ഥാന മോഡലില്‍ മൂന്നും ഉയര്‍ന്ന വേരിയന്റില്‍ ഏഴും എയര്‍ബാഗ്, പാര്‍ക്കിങ് സെന്‍സറുകള്‍, എബിഎസ്, ഇബിഡി, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, നാല് വീലിലും ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് സുരക്ഷ കാര്യക്ഷമമാക്കുന്നത്.
എന്നാല്‍ എന്‍ജിനിലും ഗിയര്‍ബോക്‌സിലും വലിയമാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല എന്നെരു പ്രത്യേകത കൂടിയുണ്ട് ഇതിന്. 108 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് സിവിടിയുമാണ് ട്രാന്‍സ്മിഷന്‍. 8.65 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം രൂപ വരെയാണ് പുതിയ യാരിസിന്റെ എക്സ്ഷോറൂം വില.വി-ഓപ്ഷണല്‍ വേരിയന്റാണ് ഇരട്ട നിറങ്ങളില്‍ എത്തുന്നത്. ഇതിന്റെ മാനുവല്‍ മോഡലിന് 11.97 ലക്ഷവും സിവിടി വേരിയന്റിന് 13.17 ലക്ഷം രൂപയുമാണ് വില.