UPDATES

ഓട്ടോമൊബൈല്‍

ഫോക്സ്‌വാഗൺ ടി ക്രോസ്സ് കോംപാക്ട് എസ്‌യുവി: ക്രെറ്റയ്ക്ക് ഒരെതിരാളി

ഫോക്സ്‌വാഗൺ എസ്‌യുവികളുടെ കൂട്ടത്തില്‍ ഏറ്റവും വിലക്കുറവുള്ള മോഡലായിരിക്കും ഇതെന്നാണ് കേൾക്കുന്നത്. ടി

ഹ്യൂണ്ടായ് ക്രെറ്റയ്ക്ക് ഒരു കിടിലൻ എതിരാളി അണിയറയിൽ‌ തയ്യാറെടുക്കുകയാണ്. ജർമൻ കാർനിർമാതാവായ ഫോക്സ്‍‌വാഗൺ ആണ് പുതിയ വാഹനവുമായി എത്തുന്നത്. ടി ക്രോസ്സ് എന്ന് പേര്. ഈ ചെറു എസ്‌യുവിയെ ടീസ് ചെയ്യുകയാണ് ഫോക്സ്‌വാഗൺ ഇപ്പോൾ.

ഫോക്സ്‌വാഗൺ എസ്‌യുവികളുടെ കൂട്ടത്തില്‍ ഏറ്റവും വിലക്കുറവുള്ള മോഡലായിരിക്കും ഇതെന്നാണ് കേൾക്കുന്നത്. ടി റോക്, ടിഗ്വാൻ ആൾ‌സ്പേസ്, ടൂറെഗ് എന്നീ മോഡലുകൾക്ക് താഴെയായിരിക്കും വാഹനത്തിന്റെ സ്ഥാനം.

ഒരു 5 സീറ്റർ എസ്‌യുവിയായിരിക്കും ഇതെന്നാണ് പുറത്തുവിട്ട സ്കെച്ചുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. മറ്റ് ഫോക്സ്‌വാഗൺ എസ്‌യുവികളുടെ നിരവധി ഡിസൈൻ സവിശേഷതകൾ ഈ വാഹനം സ്വീകരിച്ചിരിക്കുന്നതായി കാണാം.

4107 മില്ലിമീറ്റർ നീളമാണ് ടി ക്രോസ്സിനുള്ളത്. 4270 മില്ലിമീറ്ററാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ നീളം. ഫോർഡ് ഇക്കോസ്പോർട്ടിന്റെ നീളം 3998 മില്ലിമീറ്ററാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍