UPDATES

ഓട്ടോമൊബൈല്‍

ഇലക്ട്രിക് വാഗന്‍ ആര്‍ എത്തുന്നു; വില ഏഴു ലക്ഷം രൂപയില്‍ താഴെ

കൂടുതല്‍ സ്ഥലസൗകര്യം വാഗ്ദാനം ചെയ്യുന്ന മോഡല്‍ മാരുതി സുസുക്കി നിലവില്‍ വിപുലമായ പരീക്ഷണ ഓട്ടത്തിനു വിധേയമാക്കുന്നുമുണ്ട്.

വൈദ്യുത വാഹന വിപണിയില്‍ വന്‍ മാറ്റം ലക്ഷ്യമിട്ട് മാരുതി സുസുക്കിയുടെ ‘വാഗന്‍ ആര്‍ ഇ വി’ എത്തുന്നു. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം അടുത്ത വര്‍ഷം വിപണിയിലെത്തിയേക്കും. ഏഴു ലക്ഷം രൂപയില്‍ താഴെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്(ഫെയിം) ഇന്ത്യ പദ്ധതിയുടെ ആനുകൂല്യം കൂടി ലഭിക്കുന്നതാണ് വാഹനത്തിന്റെ വില കുറയാന്‍ കാരണം.

നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം ‘വാഗന്‍ ആര്‍ ഇ വി’ക്ക് 1.24 മുതല്‍ 1.38 ലക്ഷം രൂപ വരെയാണു സബ്‌സിഡി പ്രതീക്ഷിക്കുന്നത്; ‘ഫെയിം ഇന്ത്യ’യുടെ രണ്ടാം ഘട്ടത്തില്‍ ഈ ഇളവുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ‘വാഗന്‍ ആറി’ന്റെ വൈദ്യുത പതിപ്പ് 10 ലക്ഷം രൂപയ്ക്കു വില്‍പ്പനയ്‌ക്കെത്തുമെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ വിലയില്‍ 25 ശതമാനത്തോളം കുറവു വരുന്നതും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ ഓടുമെന്നതും ഇന്ത്യയിലെ വൈദ്യുത വാഹന വിപണിക്കു തന്നെ പുത്തന്‍ ഉണര്‍വേകുമെന്നാണു പുതിയ പ്രതീക്ഷ. നിലവില്‍ വില്‍പ്പനയ്ക്കുള്ള ‘വാഗന്‍ ആറി’ല്‍ നിന്നു വേറിട്ട രൂപകല്‍പ്പനയോടെയാവും ‘വാഗന്‍ ആര്‍ ഇ വി’ എത്തുന്നത്. കൂടുതല്‍ സ്ഥലസൗകര്യം വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ മാരുതി സുസുക്കി നിലവില്‍ വിപുലമായ പരീക്ഷണ ഓട്ടത്തിനു വിധേയമാക്കുന്നുമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍