മഹീന്ദ്രയെ ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റി ,2002 ജൂണില്‍ ആദ്യ സ്‌കോര്‍പിയോ പുറത്തിറങ്ങിയത്
മഹീന്ദ്രയെ ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റിയ സ്‌കോര്‍പിയോഇപ്പേള്‍ എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പുതിയ ലുക്കിനൊപ്പം പുത്തന്‍ എന്‍ജിനിലുമായിരിക്കും പുതിയ സ്‌കോര്‍പിയോ നിരത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2002 ജൂണില്‍ ആദ്യ സ്‌കോര്‍പിയോ പുറത്തിറങ്ങിയത്.ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്ന് തരംഗമായിമാറിയത്. നിലിവില്‍ സ്‌കോര്‍പിയോയിലുള്ള 2.2 ലിറ്റര്‍ എംഹോക് എന്‍ജിന് പകരം 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും പുതിയ വാഹനത്തില്‍ നല്‍കുക. 2.0 ലിറ്ററില്‍ 150 ബിഎച്ച്പി എന്ന ഉയര്‍ന്ന കരുത്തായിരിക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ ഹൗസായ പിനിന്‍ഫരീനയാണ് പുതുതലമുറ സ്‌കോര്‍പിയോയുടെ ഡിസൈനിങ്ങ് ചെയ്തിരിക്കുന്നത്.എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്‌കോര്‍പിയോയെയും വിപണിയില്‍ എത്തിയിരുന്നു.