UPDATES

ഓട്ടോമൊബൈല്‍

സാഹസികന്മാര്‍ക്കായി നിസ്സാന്‍ കിക്ക്സ്!

റിനോള്‍ട്ട് ക്യാപ്ച്ചറിനെയും ഹ്യൂണ്ടായ് ക്രീറ്റയെയും പോലുള്ള കരുത്തുറ്റ മോഡലുകള്‍ക്ക് മികച്ച ഒരു പ്രതിയോഗിയായാണ് വിപണി കിക്സിനെ നോക്കിക്കാണുന്നത്.

സാഹസികര്‍ക്ക് ആവേശമായി പുതിയ നിസ്സാന്‍ കിക്ക്‌സ് അവതരിച്ചിരിക്കുന്നു. നിസ്സാന്റെ മറ്റു പതിപ്പികളുമായി ഈ പുത്തന്‍ മോഡലിനെ താരതമ്യം ചെയ്യുന്നതിന് മുന്‍പ് ഒന്നറിയുക, ഇവന്‍ എല്ലാ പുതുമകളും ഒത്തിണങ്ങിയ വരത്തന്‍ തന്നെ. 2016ല്‍ ബസീലില്‍ വച്ച് കോംപാക്ട് എസ്യുവി പുറത്തിറക്കിയായിരുന്നു ഈ ജപ്പാനീസ് കാര്‍ നിര്‍മാതാക്കള്‍ കമ്പനിയുടെ എസ്യുവി ശ്രേണിക്ക് തുടക്കം കുറിച്ചത്. കോംപാക്ട് എസ്യുവിയോട് നമുക്കുള്ള അഭിനിവേശം മനസിലാക്കിയത് കൊണ്ടാവാം നിസ്സാന്‍ പുതിയ എസ്യുവി പതിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ കാറിന്റെ എക്സ്റ്റീരിയര്‍ മാത്രമാണ് നിസ്സാന്‍ പുറത്തിറിക്കിയിരിക്കുന്നത്.

4384 എംഎം നീളം വരുന്ന കിക്സ് അന്താരാഷ്ട്ര വിപണിയിലെ മറ്റുള്ള മോഡലുകള്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലോടുകൂടി എത്തുന്ന കിക്സില്‍ എല്‍ഇഡി ഡിആര്‍എല്ലും ചെറിയ മാറ്റങ്ങള്‍ വരുത്തിയ ബമ്പറുമാണ് മുന്നിലും പിന്നിലും ഘടിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്ര പതിപ്പായ ഈ മോഡലില്‍ ക്ലൈമറ്റ് കണ്ട്രോള്‍, ഹീറ്റഡ് ഫ്രന്റ് സീറ്റ്, 7 ഇഞ്ച് വരുന്ന ടച്ച് സ്‌ക്രീനോടുകൂടിയ ആപ്പിള്‍ കാര്‍ പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ, സ്റ്റിയറിംഗ് മൗണ്ടഡ് വോളിയം കണ്ട്രോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സജ്ജീകരങ്ങളും ഒരുക്കിയിട്ടുണ്ട്.

1.6 ലിറ്ററിന്റെ 4 സിലിണ്ടര്‍ മോട്ടോര്‍ ആണ് കിക്സിനു കരുത്തേകുന്നത്. ഇതിനു 125 ബിഎച്ച്പിയും 155 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഡീസല്‍ മോട്ടോര്‍ 108 ബിഎച്ച്പിയും 245 എന്‍എമ്മും ഉല്‍പാദിക്കുമ്പോള്‍ 103 ബിഎച്ച്പിയും 148 എന്‍എം ടോര്‍ക്കും ആര്‍ജിക്കാന്‍ പെട്രോള്‍ മോട്ടോറിനു കഴിയും. സുരക്ഷിതവും കരുത്തേറിയതുമായ ഗ്രാഫീന്‍ ബോഡി സ്ട്രെക്ച്ചര്‍ പുതുതലമുറയിലെ സാഹസിക പ്രേമികള്‍ക് വേറിട്ട ഡ്രൈവിംഗ് അനുഭവമായിരിക്കും നല്‍കുക.

റിനോള്‍ട്ട് ക്യാപ്ച്ചറിനെയും ഹ്യൂണ്ടായ് ക്രീറ്റയെയും പോലുള്ള കരുത്തുറ്റ മോഡലുകള്‍ക്ക് മികച്ച ഒരു പ്രതിയോഗിയായാണ് വിപണി കിക്സിനെ നോക്കിക്കാണുന്നത്. 10 ലക്ഷമാണ് ഇന്ത്യയില്‍ ചുവടുവെക്കാനൊരുങ്ങുന്ന കിക്സിന്റെ ഏകദേശ വില. എക്‌സ് ട്രെയിലിനും ടെറാനോക്കും ശേഷം നിസ്സാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ എസ്യുവി മോഡല്‍ ആണ് കിക്സ്സ്. ടെറാനോ രാജ്യത്ത് വലിയ ചലനം ഉണ്ടാക്കിയില്ലെങ്കിലും കിക്സ് പുറത്തിറങ്ങുന്നതോടെ വിപണിയില്‍ മികച്ച പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍