ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറായ നിസാന്‍ ലീഫിന്35 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.
നിസാന്‍ വൈദ്യുത കാറായ ലീഫ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായിട്ടായിരിക്കും നിസാന്‍ ലീഫ് ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
പൂര്‍ണ്ണമായും വിദേശത്തു നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും കൂടുതല്‍ ദൂരം ഓടാന്‍ ശേഷിയോടെയാണ് പുത്തന്‍ ലീഫ് എത്തുന്നത്. 148 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാന്‍ ലീഫിലെ വൈദ്യുത മോട്ടോറിന് കഴിയും. 40 kWh ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി ഒറ്റ ചാര്‍ജ്ജില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 മൈല്‍(ഏകദേശം 400 കിലോമീറ്റര്‍) ഓടാന്‍ കഴിയുമെന്നതാണു രണ്ടാം തലമുറ ലീഫിന്റെ പ്രധാന പ്രത്യേകത.
ലീഫിന്റെ രണ്ടാംതലമുറ 2017 സെപ്തംബറിലാണ് നിസാന്‍ പുറത്തിറക്കുന്നത്.വര്‍ധിച്ച സഞ്ചാര ശേഷിക്കൊപ്പം ഭാഗികമായ സ്വയം നിയന്ത്രണ ശേഷിയും രണ്ടാം തലമുറ ലീഫിന്റെ സവിശേഷതയാണ്. മോട്ടോര്‍വേയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരേ ലെയ്‌നില്‍ തുടരാന്‍ ഈ ‘ലീഫി’നു സ്വയം സാധിക്കും. ഒപ്പം ഡ്രൈവറുടെ ഇടപെടല്‍ ഒട്ടുമില്ലാതെ സ്വയം പാര്‍ക്കിങ്ങില്‍ ഇടംപിടിക്കാനും പുത്തന്‍ ‘ലീഫി’നു കഴിയും.
ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറായ നിസാന്‍ ലീഫിന്35 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. 2017 -ലാണ് ലീഫ് 2 ഹാച്ച്ബാക്കിനെ രാജ്യാന്തര വിപണിയില്‍ നിസാന്‍ അവതരിപ്പിച്ചത്.