UPDATES

ഓട്ടോമൊബൈല്‍

നിസ്സാൻ സണ്ണി പ്രത്യേക പതിപ്പ് ലോഞ്ച് ചെയ്തു: 8.48 ലക്ഷം വില

സൗന്ദര്യപരമായ നിരവധി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

സണ്ണി സെഡാന് ഒരു പ്രത്യേക പതിപ്പ് നിസ്സാൻ വിപണിയിലെത്തിച്ചു. ഈ പതിപ്പിന്റെ ഷോറൂം വില 8.48 ലക്ഷം രൂപയാണ്. നിരവധി പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് ഈ പതിപ്പ് എത്തുന്നത്. സൗന്ദര്യപരമായ നിരവധി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

സ്പോര്‍ടിയായ സൗന്ദര്യം പകരാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിലാക്കാം. റൂഫിനു മുകളിൽ കറുപ്പ് റാപ്പ് ചേർത്തിരിക്കുന്നു. കറുപ്പ് നിറത്തിലുള്ള വീല്‍ കവറുകളാണ് മറ്റൊരു പ്രത്യേകത. ചുവപ്പു നിറത്തിലുള്ള ബോഡ് ഡികാൽസ് വാഹനത്തിന്റെ സ്പോർടി ഭംഗിക്ക് മിഴിവ് കൂട്ടുന്നു.

പിന്നിൽ ഒരു സ്പോയ്‌ലർ‌ ചേർത്തിട്ടുള്ളതും എടുത്തു പറയേണ്ടതുണ്ട്. വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ കൂട്ടത്തിൽ ഇന്റലിജന്റ് കാർ കണക്റ്റ് സംവിധാനവും ചേർത്തിട്ടുണ്ട്.

മറ്റൊന്ന് 6.2 ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. ഫോൺ മിററിങ് സംവിധാനം അടക്കമുള്ള സംവിധാനങ്ങൾ ഇതിലുണ്ട്.

ഡ്യുവൽ എയർബാഗ്സ്, സ്പീഡ് സെൻസിങ് ഡോർ ലോക്കുകൾ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, ജിയോ ഫേസിങ്, സ്പീഡ് അലർട്ട്, പിറ്റ് സ്റ്റോപ്സ് അലർട്ട്, ലോക്കേറ്റ് മൈ കാർ, ഷെയർ മൈ കാർ ലൊക്കേഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിലുണ്ട്. കീലെസ്സ് എൻട്രി, ഇന്റലിജന്റ് കീ വഴിയുള്ള പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് എന്നീ സംവിധാനങ്ങളും കാറിലുണ്ട്.

1.5 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. 97 കുതിരശക്തിയാണ് ഈ എൻജിൻ ഉൽപാദിപ്പിക്കുന്നത്. 134 എൻഎം ടോർക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍