UPDATES

ഓട്ടോമൊബൈല്‍

ലോകത്തിലെ ഏറ്റവും ട്രാഫിക് അപകടങ്ങള്‍ കുറഞ്ഞ രാജ്യമായി നോര്‍വെ

സ്വീഡനും ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡുമാണ് നോര്‍വേക്ക് പിറകില്‍ ഉള്ളത്.

Avatar

അഴിമുഖം

ലോകത്തിലെ ഏറ്റവും ട്രാഫിക് അപകടങ്ങള്‍ കുറഞ്ഞ രാജ്യമാണ് നോര്‍വെ എന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കൗണ്‍സില്‍ (ഇ.ടി.എസ്.സി) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് യൂറോപ്യന്‍ യൂണിയനിലോ യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനിലോ അംഗമായ മറ്റേതു രാജ്യത്തെക്കാളും ട്രാഫിക് അപകട മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് നോര്‍വേ എന്ന് പറയുന്നത്.

യൂറോപ്യന്‍ യൂണിയനിലെ ട്രാഫിക് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ വെറും മൂന്ന് ശതമാനം മാത്രമാണ് കുറഞ്ഞത്. എന്നാല്‍ നോര്‍വേയില്‍ 2010 മുതല്‍ അപകടങ്ങളുടെ എണ്ണവും മരണനിരക്കും കുറഞ്ഞുവരികയാണ്. കഴിഞ്ഞ വര്‍ഷം നോര്‍വേയില്‍ 106 അപകട മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കാറുകള്‍ സാധാരണ യാത്രാമാര്‍ഗ്ഗമായി ഉപയോഗിക്കുവാന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.

‘ഇതിനകംതന്നെ ട്രാഫിക് അപകടങ്ങള്‍ ഏറ്റവും കുറവുള്ള രാജ്യമായി നോര്‍വേ മാറി. ഇപ്പോള്‍ ലോകത്ത് ഏറ്റവും കുറവ് ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യവുമാണ് നോര്‍വേ’ എന്ന് ഇ.ടി.എസ്.സി പ്രോഗ്രാം ഡയറക്ടര്‍ ആയ ഗ്രേസില്ല ജൊസ്റ്റ് പറഞ്ഞു.

സ്വീഡനും ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡുമാണ് നോര്‍വേക്ക് പിറകില്‍ ഉള്ളത്. യൂറോപ്യന്‍ യൂണിയനിലെ ശരാശരി അപകട മരണ നിരക്ക് 50 ആണെന്നിരിക്കെ ഫ്രാന്‍സില്‍ ഇത് 53 ആണ്.

റോഡ് നെറ്റ്‌വര്‍ക്ക് സജ്ജീകരണം മുതല്‍ വാഹന നിയന്ത്രണവും ഡ്രൈവിങ് പരിശീലനവും വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഒരൊറ്റ സംവിധാനത്തിനു കീഴിലാണ് എന്നതാണ് നോര്‍വേയുടെ ഏറ്റവും വലിയ പ്രത്യേകത.

സൗദി യുവതി കാറോടിക്കുന്നത് ഫോര്‍മുല വണ്‍ കാര്‍ റേസിലേക്ക്

എഎംഎംഎ-യുടെ മീറ്റിംഗില്‍ ദുല്‍ഖറിന്റെ 2 കോടി വിലയുള്ള പോര്‍ഷെ ഡ്രൈവ് ചെയ്ത് മമ്മൂട്ടി/ വീഡിയോ

നമ്മുടെ റോഡുകളിലേക്ക് നോക്കൂ; കേരളം എങ്ങനെ മാറണം? പോംവഴികളുണ്ട്

ഇന്ത്യയിൽ വിൽക്കുക 250 എണ്ണം മാത്രം: റോയൽ എൻഫീൽഡ് പെഗാസുസ് 500 വിപണിയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍