UPDATES

ഓട്ടോമൊബൈല്‍

ഒല ഓണ്‍ലൈന്‍ ടാക്സിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍

തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഇതുസംബന്ധിച്ച ഉത്തരവ് പറുപ്പെടുവിക്കുമെന്ന് ഗതാഗത മന്ത്രി ഡി.സി. തമ്മണ്ണ പറഞ്ഞു.

ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. നിയമം ലംഘിച്ച് ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയതിനെതിരെയാണ് ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

നഗരത്തില്‍ 65,000 ടാക്‌സികളാണ് ഒലയ്ക്കും ഊബറിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്നത്. പകുതിയിലധികവും ഒല കാബുകളാണ്. ആയിരക്കണക്കിന് ഡ്രൈവര്‍മാരെയാണ് ഗതാഗത വകുപ്പിന്റെ നടപടി ബാധിക്കുകയെന്നാരോപിച്ച് ഒട്ടേറെപ്പേരാണ് ഗതാഗത വകുപ്പിന് പരാതി നല്‍കിയത്.

തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഇതുസംബന്ധിച്ച ഉത്തരവ് പറുപ്പെടുവിക്കുമെന്ന് ഗതാഗത മന്ത്രി ഡി.സി. തമ്മണ്ണ പറഞ്ഞു.ചൊവ്വാഴ്ചയോടെ സര്‍വീസ് നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗതാഗതവകുപ്പ് ഒലയ്ക്ക് നോട്ടീസ് നല്‍കിയത്. ബൈക്ക് ടാക്‌സി സര്‍വീസ് തുടങ്ങിയതിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു നടപടി.

സാമൂഹികക്ഷേമ വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ ഒലെ സാധാരണപോലെ സര്‍വീസ് നടത്തുമെന്നു ട്വിറ്ററില്‍ കുറിച്ചു. പുതിയ സങ്കേതികവിദ്യകള്‍ സംബന്ധിച്ചുള്ള നയങ്ങള്‍ ആവശ്യമാണെന്നും ഇതിനുവേണ്ടി വ്യവസായ മേഖല സര്‍ക്കാരുമായി യോജിച്ചുപ്രവര്‍ത്തിക്കണമെന്നും കുറിപ്പില്‍ പറയുന്നു.നൂതന സങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പദ്ധതികളുടെ അവലോകനത്തിനും നടത്തിപ്പിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍