UPDATES

ഓട്ടോമൊബൈല്‍

ഒരു ലിറ്റര്‍ എന്‍ജിനുമായി ഫോക്‌സ്‌വാഗന്‍ പോളോ

പോളോ ഹാച്ച്ബാക്കിന്റെ വിലയില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല

പുതിയ ഒരു ലിറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള പോളോ ഹാച്ച്ബാക്കിനെ ഫോക്‌സ്‌വാഗന്‍ ഇന്ത്യ വിപണിയിലിറക്കി. ഇതുവരെ ഉപയോഗിച്ചിരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനു പകരമായായാണ് ഒരു ലിറ്റര്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്നത്. പതിനെട്ട് കിലോഗ്രാം ഭാരക്കുറവ് ഇതിനുണ്ട്. 999 സിസി, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 75 ബിഎച്ച്പി 95 എന്‍എം ആണ് ശേഷി. 1.2 ലീറ്റര്‍ എന്‍ജിന് ഇത് 74 ബിഎച്ച്പി 110 എന്‍എം ആയിരുന്നു. പുതിയ ചെറിയ എന്‍ജിന്‍ മൈലേജ് കൂടുതലുണ്ട്. ലിറ്ററിന് 18.78 കിമി മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പഴയതിന് ഇത് 16.47 കിമി/ലീറ്റര്‍ ആയിരുന്നു. മുമ്പത്തേതുപോലെ അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്.

"</p

പോളോ ഹാച്ച്ബാക്കിന്റെ വിലയില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല. അടിസ്ഥാന വകഭേദമായ ട്രെന്‍ഡ് ലൈന് ഡല്‍ഹി എക്‌സ്‌ഷോറൂം വില 5.41 ലക്ഷം രൂപയാണ്. കംഫര്‍ട്ട് ലൈന്‍ 6.10 ലക്ഷം രൂപ, ഹൈലൈന്‍ 7.01 ലക്ഷം രൂപ, ഹൈലൈന്‍ പ്ലസ് 7.24 ലക്ഷം രൂപ. 1.5 ലീറ്റര്‍ ഡീസല്‍, ടര്‍ബോ പെട്രോള്‍ ജിടി ടിഎസ്‌ഐ എന്‍ജിന്‍ വകഭേദങ്ങളും പോളോയ്ക്കുണ്ട്. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 മോഡലുകളുമായാണ് പോളോ മത്സരിക്കുന്നത്. ഉടന്‍ തന്നെ അമിയോ കോംപാക്ട് സെഡാനും 1.0 ലിറ്റര്‍ എന്‍ജിന്‍ നല്‍കുമെന്ന് ഫോക്‌സ്‌വാഗന്‍ അറിയിച്ചു

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍