UPDATES

ഓട്ടോമൊബൈല്‍

ഹോണ്ടയുടെ രണ്ടാം തലമുറ അമെയ്‌സ് മേയില്‍ എത്തും; ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയിലെ ആദ്യ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഡീസല്‍ സെഡാന്‍ എന്ന പ്രത്യേകതയോടെയാണ് പുതിയ അമെയ്‌സ് എത്തുന്നത്

രണ്ടാം തലമുറ ഹോണ്ട അമെയ്‌സിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. മേയ് മാസമാണ് പുതിയ അമെയ്‌സ് വിപണിയിലെത്തുക. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഷോറൂമകളില്‍ 21,000 രൂപ അടച്ച് വാഹം ബുക്ക് ചെയ്യാം.

ഇന്ത്യയിലെ ആദ്യ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഡീസല്‍ സെഡാന്‍ എന്ന പ്രത്യേകതയോടെയാണ് പുതിയ അമെയ്‌സ് എത്തുന്നത്. ഹോണ്ട ലോകത്താദ്യമായാണ് ഡീസല്‍ കാറില്‍ സിവിടി അവതരിപ്പിക്കുന്നത്. പുതിയ അമെയ്‌സിന്റെ എന്‍ജിന്‍ സംബന്ധിച്ചുളള വിവരങ്ങള്‍ ഹോണ്ട പുറത്തുവിട്ടിട്ടില്ല. പഴയതുപോലെ 88 ബിഎച്ച്പി 1.2 ലീറ്റര്‍ പെട്രോള്‍, 100 ബിഎച്ച്പി 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കാനാണ് സാധ്യത.

ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ അമെയ്‌സിനെ ഹോണ്ട പ്രദര്‍ശിപ്പിച്ചിരുന്നു. പ്രീമിയം സെഡാനായ അക്കോര്‍ഡ് ഹൈബ്രിഡിന്റെ ഡിസൈനിംഗ് സ്‌റ്റൈലാണ് പുതിയ അമെയ്‌സിനു ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. പത്താം തലമുറ അക്കോര്‍ഡിന്റെ ചെറുപതിപ്പ് പോലെയുണ്ട് കാഴ്ചയ്ക്ക്.

"</p

ചെറിയ കാറുകള്‍ക്കുളള നികുതി ഇളവ് തുടര്‍ന്നും നേടാന്‍ നീളം നാല് മീറ്ററില്‍ തന്നെ നിലനിര്‍ത്തി. ബ്രിയോ ഹാച്ച്ബാക്കിന് ഡിക്കി ഘടിപ്പിച്ചായിരുന്നു ഒന്നാം തലമുറ അമെയ്‌സിനെ ഹോണ്ട നിര്‍മിച്ചത്. അതുകൊണ്ടുളള കുറവുകള്‍ തീര്‍ക്കാന്‍ പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് രണ്ടാം തലമുറ അമെയ്‌സിനെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഭാരം കുറവുളളതും എന്നാല്‍ ഉറപ്പ് കൂടിയതുമാണ് പുതിയ പ്ലാറ്റ്‌ഫോം.

ഇന്റീരിയറിന്റെ നിലവാരം കാര്യമായി മെച്ചപ്പെടുത്തി. ഉള്‍വിസ്താരവും കൂടി. ബ്ലാക്ക് ബീജ് നിറമാണ് പുതിയ ഇന്റീരിയറിന്. ടച്ച് സ്‌ക്രീനുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതുമയാണ്.

ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനുമായി എത്തിയ ആദ്യ ഹോണ്ട കാറാണ് അമെയ്‌സ്. 2013 ഏപ്രിലിലായിരുന്നു വിപണി പ്രവേശം. ഇതിനോടകം 2.57 ലക്ഷം എണ്ണം നിരത്തിലിറങ്ങി.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ മോഡല്‍ പരിഷ്‌കരിക്കന്നുതാണ് ഹോണ്ടയുടെ പതിവ്. അമെയ്‌സിന്റെ കാര്യത്തിലും അതു തുടര്‍ന്നു. കോംപാക്ട് സെഡാന്‍ വിപണിയില്‍ മാരുതി ഡിസയര്‍, ഹ്യുണ്ടായി എക്‌സന്റ്, ഫോഡ് ആസ്‌പൈര്‍, ഫോക്‌സ് വാഗന്‍ അമിയോ, ടാറ്റ ടീഗോര്‍ എന്നീ മോഡലുകളുമായാണ് അമെയ്‌സ് മത്സരിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍