UPDATES

ഓട്ടോമൊബൈല്‍

പുതിയ പള്‍സര്‍ 220 എഫില്‍ എബിഎസ് സുരക്ഷ ; ആവേശത്തോടെ ആരാധകര്‍

125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ നീക്കം.

എത്ര പുതുമയുള്ള ബൈക്കുകള്‍ വന്നാലും ബജാജ് പള്‍സറിനൊടുള്ള ഇഷ്ടം ആളുകള്‍ക്ക് നഷ്ടപ്പെട്ടില്ല. ഇപ്പോഴിതാ പള്‍സര്‍ ശ്രേണിയിലെ 220 എഫിന്റെ പരിഷ്‌കരിച്ച പതിപ്പുമായി വിപണിയില്‍ എത്തുന്നു. എബിഎസ് പിന്തുണയോടെയാണ് പള്‍സര്‍ 220എഫ് എത്തുന്നത്.125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ഈ നീക്കം.

ഇത്തവണ ലുക്കിലും മാറ്റങ്ങള്‍ ഒരുപാട് വരുത്തിയാണ് പള്‍സര്‍ 220എഫ് എത്തുന്നത് പുതിയ ബെല്ലി പാനും സ്‌റ്റൈലിഷ് ഡിസൈനിലുള്ള ഗ്രാഫിക്സുമാണ് പള്‍സര്‍ 220 എഫിലെ മാറ്റങ്ങള്‍. വലുപ്പമേറിയ വൈസര്‍, ഡ്യുവല്‍ ബീം എല്‍ഇഡി പ്രൊജക്ഷന്‍ ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. മുന്‍ഭാഗത്ത് ടെലിസ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ ക്രമീകരിക്കാന്‍ കഴിയുന്ന നെട്രോക്‌സ് സസ്‌പെന്‍ഷനുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഡിറ്റിഎസ്-ഐ എന്‍ജിനാണ് പള്‍സര്‍ 220 എഫില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 220 സിസിയില്‍ 21 ബിഎച്ച്പി പവറും 19 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡിസ്‌ക് ബ്രേക്ക് സംവിധാനം മുമ്പ് നല്‍കിയിരുന്നെങ്കിലും എബിഎസ് പുതുമയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍