UPDATES

ഓട്ടോമൊബൈല്‍

ഫ്രഞ്ച് മൊഞ്ചില്‍ റെനോ ക്യാപ്ച്ചര്‍ കേരളത്തില്‍

40ല്‍ അധികം പ്രീമിയം സവിശേഷതകളുള്ള ക്യാപ്ചറിന്റെ എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപയാണ്. അഞ്ച് നിറങ്ങളില്‍ ലഭിക്കും. ബുക്കിംഗിനായി ക്യാപ്ചര്‍ ആപ്പും റൊനോ അവതരിപ്പിച്ചിട്ടുണ്ട്

കാര്‍ ഇറങ്ങും മുമ്പേ ആളുകളുടെ സംസാര വിഷയമായാല്‍ അതിന് എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ കാണും. പക്ഷേ, അപൂര്‍വ്വം ചില കാറുകള്‍ക്ക് മാത്രമേ ഇത്തരമൊരു ഭാഗ്യമുണ്ടാകാറുള്ളൂ. അക്കൂട്ടത്തില്‍പ്പെട്ട ഒന്നാണ് റെനോ ക്യാപ്ച്ചര്‍. ഫ്രഞ്ച് ഡിസൈനില്‍ പിറന്ന ഈ എസ്യുവിയും കാത്ത് കാര്‍പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ ക്യാപ്ച്ചര്‍ കേരളത്തിലുമെത്തി.
റെനോ 75 രാജ്യങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ളതും നിലവില്‍ 10 ലക്ഷത്തില്‍ പരം ഉപഭോക്താക്കളുളളതുമായ മോഡലാണ് ക്യാപ്ചര്‍. കാണാനഴകിനൊപ്പം ആകര്‍ഷകമായ ഇന്റീരിയറും ക്യാപ്ച്ചറിനെ വ്യത്യസ്തമാക്കുന്നു. ഒപ്പം മികച്ച പെര്‍ഫോമന്‍സും. ഡസ്റ്ററിനേക്കാള്‍ ഒരുപടി മുകളിലാണ് ക്യാപ്ച്ചറിന്റെ സ്ഥാനം. 1498 സിസിയാണ് എഞ്ചിന്‍ ശേഷി. നാല് സിലിന്‍ഡറുണ്ട്. രണ്ട് എഞ്ചിന്‍ ഒപ്ഷനുകളില്‍ കാര്‍ ലഭിക്കും. കെ9കെ 1.5 ലിറ്റര്‍ ഡീസല്‍, എച്ച്4കെ 1.5 ലിറ്റര്‍ പെട്രോള്‍ എന്നിവയാണ് ഓപ്ഷനുകള്‍. ഡീസല്‍ എഞ്ചിന്‍ 110 പിഎസ് കരുത്തും 240 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ എഞ്ചിന്‍ 106 പിഎസ് കരുത്തും 142 എന്‍എം ടോര്‍ക്കുമേകുന്നതാണ്.

ആര്‍ട്ട് ടെക്നോളജിയാണ് മറ്റൊരു പ്രത്യേകത. ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍, സ്റ്റിയറിംഗ് വീല്‍ കണ്‍ട്രോള്‍ തുടങ്ങിയവയാണത്. കൂടാതെ, ഓട്ടോ ഹെഡ്ലാംപാണ്. സുരക്ഷയ്ക്കായി മുന്നിലും വശങ്ങളിലും എയര്‍ബാഗുണ്ട്. കൂടാതെ എബിഎസ്, ബ്രേക്ക് അസിസ്റ്റന്ററ്സ് സംവിധാനങ്ങളുമുണ്ട്. പുറം ഡിസൈന്‍ പോലെ തന്നെ ഉള്‍ഭാഗവും കിടിലനാണ്. അള്‍ട്രാ പ്രീമിയം ഇന്റീരിയറാണ് പ്രത്യേകത. റിച്ച് ഐവറി ലെതര്‍ ഉപയോഗിച്ചാണ് ഉള്‍ഭാഗം തയ്യാറാക്കിയിട്ടുള്ളത്. എര്‍ഗോ ഡിസൈന്‍ ലെതര്‍ സീറ്റ് ആറ് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാനാകും. ഇതുവഴി കൂടുതല്‍ ലെഗ് സ്പേസ് കണ്ടെത്താനാകും. പനോരമിക് കാഴ്ച നല്‍കുന്ന രീതിയിലാണ് ഡ്രൈവര്‍ സീറ്റ് സജ്ജമാക്കിയിട്ടുള്ളത്. റൂഫ് സ്പോയിലര്‍, ക്രോം സ്റ്റഡഡ് ഫ്രണ്ട് ഗ്രില്ല്, പ്രൊജക്ടര്‍, ഹഡ്ലാംപ്, സഫയര്‍ എല്‍ഇഡി ഡേ റണ്ണിംഗ് ലാംപ്, റിയര്‍ ഫോഗ് ലാംപ്, ബോഡി കളേഡ് ഔട്ട് സൈഡ് റിയര്‍വ്യൂ മിറര്‍, ബോഡി കളേഡ് ഔട്ട്സൈഡ് ഡോര്‍ ഹാന്‍ഡില്‍, ബ്ലാക്ക് ബോഡി സൈഡ് ക്ലാഡിംഗ്, തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ പുറംമേനി അഴക് കൂട്ടുന്നു. 40ല്‍ അധികം പ്രീമിയം സവിശേഷതകളുള്ള ക്യാപ്ചറിന്റെ എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപയാണ്. അഞ്ച് നിറങ്ങളില്‍ ലഭിക്കും. ബുക്കിംഗിനായി ക്യാപ്ചര്‍ ആപ്പും റൊനോ അവതരിപ്പിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍