UPDATES

ഓട്ടോമൊബൈല്‍

2018 റിനോ ക്വിഡ് എത്തി; വിലയും വിവരങ്ങളും

എട്ട് വേരിയന്റുകളിൽ വാഹനം ലഭിക്കും.

റിനോ ക്വിഡ് ചെറു ഹാച്ച്ബാക്കിന്റെ 2018 പതിപ്പ് ഇന്ത്യൻ വിപണിയിലെത്തി. ദില്ലി ഷോറൂം നിരക്ക് പ്രകാരം 2.66 ലക്ഷം രൂപയാണ് തുടക്കവില.

നിരവധി പുതിയ സന്നാഹങ്ങളുമായാണ് 2018 റിനോ എത്തുന്നത്. പുതുക്കിയ ഹെഡ്‍ലാമ്പിൽ റിനോയുടെ സി ഷേപ്പ് ലൈറ്റിങ് ഉണ്ട്. പുതിയ റേസർ ഷാർപ്പ് ക്രോം ഫ്രണ്ട് ഗ്രില്ലാണ് മറ്റൊന്ന്. ഇതിന്റെ മധ്യത്തിലായി റിനോ ലോഗോയും ചേർത്തിരിക്കുന്നു.

ഫോഗ് ലാമ്പുകൾ, ഫുൾ വീൽ കവറുകൾ, ബോഡി നിറത്തിലുള്ള ബംപറുകൾ എന്നിവ മറ്റ് സവിശേഷതകളാണ്.

എട്ട് വേരിയന്റുകളിൽ വാഹനം ലഭിക്കും. സ്റ്റാൻഡേഡ് പതിപ്പിന് 266,700 രൂപയാണ് വില.

വിലകൾ (ദില്ലി ഷോറൂം നിരക്ക്)

Standard – 0.8L SCe – Rs 266,700
RXE-0.8L SCe – Rs 309,800
RXL-0.8L SCe – Rs 335,900
RXT-O (MT) – 0.8L SCe – Rs 382,500
RXT-O (MT) – 1.0 L SCe – Rs 404,500
RXT-O- (AMT) – 1.0 L SCe – Rs 434,500
KWID Climber MT- 1.0 L SCe Rs 429,500
KWID Climber AMT- 1.0 L SCe – Rs 459,500

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍