UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറാം എമിഷൻ ചട്ടങ്ങൾ: ഡീസൽ എൻജിനുകളോട് വിട പറയുമെന്ന് റിനോ

പുതിയ ചട്ടങ്ങൾക്കനുസൃതമായി ഡീസൽ എൻജിനുകൾ നിർമ്മിച്ചെടുക്കാൻ വൻ നിക്ഷേപം നടത്തേണ്ടതായി വരും.

ആറാം എമിഷൻ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ഡീസൽ എൻജിനുകളോട് പൂർണമായും വിട പറയുമെന്ന് റിനോ ഇന്ത്യ പ്രഖ്യാപിച്ചു. നിരവധി കാർനിർമാതാക്കൾ ഇതിനകം തന്നെ ഡീസൽ എൻജിനുകളില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ ചട്ടങ്ങൾക്കനുസൃതമായി ഡീസൽ എൻജിനുകൾ നിർമ്മിച്ചെടുക്കാൻ വൻ നിക്ഷേപം നടത്തേണ്ടതായി വരും. ഈ നിക്ഷേപത്തെ ന്യായികരീക്കത്തക്ക വരുമാനം ഡീസൽ കാർ വിൽപ്പനയിൽ നിന്നും ലഭിക്കുക അസാധ്യമാണ്. ഇത് മുന്നിൽക്കണ്ടാണ് കാർനിർമാതാക്കൾ പെട്രോൾ കാറുകളിലേക്കും ക്രമേണ ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളിലേക്കും മാറുകയെന്ന നയത്തിന് പ്രാധാന്യം കൊടുക്കുന്നത്.

2019 ഏപ്രിൽ 2019ന് ആറാം എമിഷൻ ചട്ടങ്ങൾ രാജ്യത്ത് നിലവിൽ വരും. ഒരു സുപ്രീംകോടതി ഇടപെടലിന്റെ പിന്നാലെയാണ് സർക്കാർ‌ ഇത്തരമൊരു നടപടിക്ക് മുതിർന്നത്. നിലവിൽ നാലാം എമിഷൻ ചട്ടങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ഇനി വരാനിരിക്കുന്നത് യൂറോ ആറാം ചട്ടങ്ങൾക്ക് സമാനമായ ചട്ടങ്ങളാണ്. ഇത് നിലവിൽ വരുന്നതോടെ വാഹനങ്ങളിലെ കരിമ്പുക പുറന്തള്ളൽ വൻതോതിൽ കുറയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍