ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ മുന്‍ഭാഗത്തെ ആകര്‍ഷകമാക്കും.
ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ എംപിവി വാഹനമായ റെനോയുടെ ട്രൈബര്‍ എംപിവി നിരത്തിലിറങ്ങി. വ്യത്യസ്തമായ മോഡേണ്‍ അള്‍ട്രാ മോഡുലാര്‍ രൂപമാണ് ട്രൈബറിനുള്ളത്. RXE, RXS, RXT, RXZ എന്നീ നാല് വേരിയന്റുകളിലാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്. പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ പുറത്തിറങ്ങുന്നത്.
ഡ്യുവല്‍ ടോണ്‍ ബംബര്‍, മുന്നിലെ ട്രിപ്പില്‍ എഡ്ജ് ക്രോം ഗ്രില്‍, അതിന് നടുവിലെ വലിയ ലോഗോ, പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവ മുന്‍ഭാഗത്തെ ആകര്‍ഷകമാക്കും. എംപിവിക്ക് ഇണങ്ങുന്ന സ്റ്റെലിഷ് ഡിസൈന്‍ വശങ്ങളില് എടുത്തുകാണാം. പിന്‍ഭാഗത്ത് വലിയ മോടിപിടിപ്പിക്കലില്ലെങ്കിലും ഡിസൈന്‍ ഏറെ മികവ് പുലര്‍ത്തുന്നു. പുറത്തെ രൂപഭംഗിയുടെ പ്രതിഫലനമാണ് അകത്തളവും. പൂര്‍ണമായും ഇരട്ട നിറത്തിലാണ് ഇന്റീരിയര്‍ ഡിസൈന്‍. സ്പോര്‍ട്ടി ഡിസൈനിലുള്ള 3.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡോറിലും മറ്റുമായി യാത്രക്കാര്‍ക്ക് ആവശ്യത്തിന് ചെറു സ്റ്റോറേജ് സ്പേസുകള്‍, പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളം സമ്പന്നമാക്കുന്നു.
1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ബോണറ്റിനടിയില്‍. 6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്സ്മിഷന്. മികച്ച ഇന്ധനക്ഷമത എന്ജിന് നല്‍കുമെന്നും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.യാത്രക്കാരുടെ സുരക്ഷ ഉറുപ്പുവരുത്താന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, റിവേഴ്സ് ക്യാമറ, സ്പീഡ് അലര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എല്ലാ നിരയിലും ത്രീ പോയന്റ് സീറ്റ്ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ട്രൈബറില്‍ റെനോ നല്‍കിയിട്ടുണ്ട്.4.95 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവിയാണ് ട്രൈബര്‍.