UPDATES

ഓട്ടോമൊബൈല്‍

വിപണി കിഴടക്കി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

മറ്റുബൈക്കുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ മെയിന്റനന്‍സ് ചിലവുകള്‍ നാമമാത്രമാണെന്നതും ശ്രദ്ധേയമാണ്.

ഇന്റര്‍സെപ്റ്റര്‍ 650 -യും കോണ്‍ടിനന്റല്‍ ജിടി 650 -യും ഇന്ത്യന്‍ വിപണിയില്‍ തകര്‍പ്പന്‍ മുന്നേറ്റം കുറിക്കുകയാണ്. വില്‍പ്പനയ്ക്കെത്തി മൂന്ന് മാസങ്ങള്‍ക്കിപ്പുറം ഇരു ബൈക്കുകളും ചേര്‍ന്ന് ആയിരം യൂണിറ്റുകളുടെ വില്‍പ്പന രാജ്യത്ത് പിന്നിട്ടിരിക്കുന്നു. ആദ്യ ആധുനിക പാരലല്‍ ട്വിന്‍ ബൈക്കുകളെന്ന വിശേഷണം ഇരു മോഡലുകളുടെയും പ്രചാരത്തില്‍ നിര്‍ണയകമാവുന്നു.

ഇരു മോഡലുകളിലുമുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഓയില്‍, എയര്‍ കൂളിംഗ് സംവിധാനങ്ങള്‍ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ ഗിയര്‍മാറ്റം അതിവേഗത്തിലാക്കും. പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനത്തോടെയാണ് കോണ്‍ടിനന്റല്‍ ജിടിയും ഇന്റര്‍സെപ്റ്ററും വില്‍പ്പനയ്ക്ക് വരുന്നത്. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങള്‍ ഇന്റര്‍സെപ്റ്റര്‍ 650 -യിലുണ്ട്.

ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ്ങുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ഇരു മോഡലുകളിലും സസ്പെന്‍ഷന്‍ നിറവേറ്റുന്നത്. മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ബ്രേക്കിംഗിനായുണ്ട്. മറ്റു ഇരട്ട സിലിണ്ടര്‍ ബൈക്കുകളെ അപേക്ഷിച്ച് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ മെയിന്റനന്‍സ് ചിലവുകള്‍ നാമമാത്രമാണെന്നതും ശ്രദ്ധേയമാണ്. 2,500 രൂപയില്‍ താഴെ മാത്രമെയുള്ളൂ ഇരു ബൈക്കുകളുടെയും ആദ്യ സര്‍വീസ് ചിലവ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍