UPDATES

ഓട്ടോമൊബൈല്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകളില്‍ അലോയ് വീല്‍ ഉള്‍പ്പെടുത്തി കമ്പനി

ട്യൂബ്ലെസ് ടയറുള്ള അലോയ് വീലുകളാവുമ്പോള്‍ പങ്ചര്‍ സാധ്യത കുറവായിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകളില്‍ അലോയ് വീല്‍ ഉള്‍പ്പെടുത്താനൊരുങ്ങി കമ്പനി. നേരത്തെ പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ലഭിക്കുമെന്നായിരുന്നു സൂചന.

കോണ്‍ടിനന്റല്‍ ജിടി 650 -ക്കും ഇന്റര്‍സെപ്റ്റര്‍ 650 -ക്കും മുമ്പ്, ക്ലാസിക്ക് മോഡലുകളില്‍ അലോയ് വീലുകള്‍ അവതരിപ്പിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കം കൂട്ടുന്നത്. ശേഷം മാത്രമെ പുതിയ 650 സിസി ബൈക്കുകള്‍ക്ക് അലോയ് വീലുകള്‍ നല്‍കുന്നതിനെ പറ്റി കമ്പനി ചിന്തിക്കുകയുള്ളൂ.

നിലവില്‍ തണ്ടര്‍ബേര്‍ഡ് 350X, തണ്ടര്‍ബേര്‍ഡ് 500X മോഡലുകളില്‍ അലോയ് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇതേ അലോയ് വീല്‍ യൂണിറ്റുകള്‍ ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ ക്ലാസിക്ക് മോഡലുകള്‍ക്കും നല്‍കാനാണ് കമ്പനിയുടെ നീക്കം. അതുപോലെ ട്യൂബ്ലെസ് ടയറുള്ള അലോയ് വീലുകളാവുമ്പോള്‍ പങ്ചര്‍ സാധ്യത കുറവായിക്കും. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്ന സ്പോക്ക് വീലുകളില്‍ ട്യൂബ് ടയറുകളാണ് ഒരുങ്ങുന്നത്; പങ്ചര്‍ സാധ്യത വര്‍ധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍