UPDATES

ഓട്ടോമൊബൈല്‍

സ്‌കൂട്ടര്‍ വില്‍പനയില്‍ കുതിച്ച് ടിവിഎസ്

ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ മികച്ച വളര്‍ച്ച. കമ്പനിയുടെ ചരിത്രത്തിലാദ്യമായി ഒരു സാമ്പത്തിക വര്‍ഷം പത്ത് ലക്ഷത്തിലേറെ സ്‌കൂട്ടറുകള്‍ വില്‍പ്പന നടന്നു. നടപ്പ് സാമ്പത്തിക വര്‍ഷം തികയാന്‍ ഒരു മാസം ബാക്കിയുണ്ടായിരിക്കെ തന്നെ ടിവിഎസിന്റെ സ്‌കൂട്ടര്‍ വില്‍പ്പന 10,00,801 എണ്ണമായി. 2016-17 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 21.11 ശതമാനമാണ് വില്‍പ്പന വളര്‍ച്ച.

110 സിസി സ്‌കൂട്ടറായ ജൂപ്പിറ്ററാണ് ടിവിഎസിന്റെ വില്‍പ്പന ഗ്രാഫിന് മുകളിലേയ്ക്ക് കുതിപ്പ് പകര്‍ന്നത്. ഹോണ്ട ആക്ടിവ കഴിഞ്ഞാല്‍ ഏറ്റവും വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ജൂപ്പിറ്റര്‍. ടിവിഎസ് സ്‌കൂട്ടര്‍ വില്‍പ്പനയുടെ 75 ശതമാനം വിഹിതം ജൂപ്പിറ്ററിന്റേതാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ടിവിഎസ് പുറത്തിറക്കിയ 125 സിസി സ്‌കൂട്ടറായ എന്‍ടോര്‍ക്ക് മികച്ച വില്‍പ്പന നേടുന്നുണ്ട്. പ്രതിവര്‍ഷം രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് എന്‍ടോര്‍ക്കിന് ടിവിഎസ് പ്രതീക്ഷിക്കുന്നത്.

"</p

ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്ക് വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ച ഉണ്ടായിട്ടില്ല. 2016-17 സാമ്പത്തിക വര്‍ഷം 57.34 ശതമാനമായിരുന്ന വിപണി വിഹിതം നടപ്പ് സാമ്പത്തിക വര്‍ഷം 57.35 ശതമാനമാണ്. എന്നാല്‍ ഹോണ്ടയുടെ സ്‌കൂട്ടര്‍ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ ടിവിഎസിന്റേത് വളരെ കുറവ് തന്നെ. നടപ്പ് സാമ്പത്തികവര്‍ഷം പതിനൊന്ന് മാസം തികഞ്ഞപ്പോള്‍ ഹോണ്ടയുടെ സ്‌കൂട്ടര്‍ വില്‍പ്പന 35 ലക്ഷം കവിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍