UPDATES

ഓട്ടോമൊബൈല്‍

പഴയ കാർ നശിപ്പിച്ച് ഇലക്ട്രിക് കാർ വാങ്ങൂ, 2.5 ലക്ഷം നേടൂ!!

വാഹനം നശിപ്പിച്ചതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആനുകൂല്യം ലഭിക്കും.

പുതിയ റിപ്പോർട്ടുകൾ പ്രകാരം കേന്ദ്ര സർക്കാരാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുന്നത്. പഴയ പെട്രോൾ, ഡീസൽ കാറുകൾ നശിപ്പിച്ചതിനുശേഷം അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി ഇലക്ട്രിക് കാർ വാങ്ങുകയാണെങ്കിൽ 2.5 ലക്ഷം രൂപയാണ് കേന്ദ്രം സബ്സിഡിയായി നൽകുക!

ഈ പദ്ധതിക്കായി 9,400 കോടി രൂപയുടെ പാക്കേജ് കേന്ദ്രം തയ്യാറാക്കുന്നതായി റിപ്പോർട്ട് പറയുന്നു. ഇലക്ട്രിക് കാറുകളുടെയും ഹൈബ്രിഡ് കാറുകളുടെയും വിൽപന വർ‌ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കരിമ്പുക മാലിന്യങ്ങൾ അന്തരീക്ഷത്തിൽ വർധിക്കുന്നതിനെതിരെ അന്തർദ്ദേശീയ തലത്തിൽ ഉയർന്നു വരുന്ന സമ്മർദ്ദങ്ങളും ഇന്ത്യക്കു മേലുണ്ട്. കരിമ്പുകച്ചട്ടം (കാര്‍ബൺ പുറന്തള്ളൽ നിയമം) പുതുക്കുകയല്ലാതെ ഇതുവരെ ഈ വഴിക്ക് കാര്യമായ മറ്റു ശ്രമങ്ങളൊന്നും ഇന്ത്യ നടത്തിയിട്ടില്ല.

ഇലക്ട്രിക് ടൂ വീലർ വാങ്ങാവനുദ്ദേശിക്കുവന്നവർക്ക് 30,000 രൂപ വരെ സബ്സിഡി നൽകും. 1.5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനാണ് ഈ സഹായം നൽകുക.

കാബ് സർവ്വീസ് നടത്തുന്നവർക്കും ബസ്സ് സർവ്വീസ് നടത്തുന്നവർക്കുമെല്ലാം ഈ സബ്സിഡി സൗകര്യം ഉപയോഗിക്കാൻ പറ്റും. 1.5 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെ ഇതിന് സബ്സിഡി ലഭിക്കും.

ഭാരത് സ്റ്റേജ് മൂന്നാം കരിമ്പുകച്ചട്ടപ്രകാരമുള്ള എൻജിൻ ഘടിപ്പിച്ച വാഹനങ്ങൾ നശിപ്പിക്കുന്നവർക്കും ആനുകൂല്യങ്ങൾ നൽകാൻ ആലോചനയുണ്ട്. ഇവ നശിപ്പിച്ചതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആനുകൂല്യം ലഭിക്കും.

രാജ്യത്തെമ്പാടും ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും സർക്കാർ ആലോചിക്കുന്നു. ഇതിനായി ആയിരം കോടി നീക്കി വെക്കും. മെട്രോകളിൽ ഓരോ ഒമ്പത് സ്ക്വയർ കിലോമീറ്ററിൽ ചാര്‍ജിങ് പോയിന്റുകൾ സ്ഥാപിക്കുവാനാണ് ആലോചന. ഹൈവേകളിൽ ഓരോ 25 കിലോമീറ്ററിലും ചാർജിങ് പോയിന്റ് സ്ഥാപിക്കും. ദില്ലി-ജയ്പൂർ, ദില്ലി-ചണ്ഡിഗഢ്, ചെന്നൈ-ബാംഗ്ലൂർ ഹൈവേകളിൽ അടുത്തു തന്നെ ഇത്തരം ചാർജിങ് പോയിന്റുകൾ പ്രവർത്തിച്ചു തുടങ്ങിയേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍