UPDATES

ഓട്ടോമൊബൈല്‍

എംജി ഹെക്ടര്‍ ‘സെവന്‍ സീറ്റര്‍ ‘വൈകാതെ ഇന്ത്യയില്‍ എത്തും

സ്മാര്‍ട്ട് എന്‍ജോയ്, എക്സിക്യൂട്ടിവ് എന്നീ രണ്ട് വേരിയന്റുകളിലാണ് വൂളിങ് മോട്ടോഴ്സിന്റെ അല്‍മാസ് ഇന്‍ഡൊനീഷ്യയില്‍ ലഭ്യമാവുക

എംജി മോട്ടോര്‍സിന്റെ ആദ്യ 5 സീറ്റര്‍ എസ്.യു.വിയായ ഹെക്ടറിന് പിന്നാലെ ഹെക്ടറിന്റെ പുതിയ സെവന്‍ സിറ്റര്‍ പതിപ്പ് വരുന്നു. കമ്പനി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ബുക്കിങ് കാരണം നിലവിലെ 5 സിറ്റര്‍ ഹെക്ടറിനുള്ള ബുക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എംജി.

ഇന്‍ഡൊനീഷ്യയില്‍ നടന്ന 2019 ഗെയ്ക്കിന്തോ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ ഈ സെവന്‍ സീറ്റര്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍.സെവന്‍ സീറ്ററിലേക്ക് മാറി അഡീഷ്ണലായി മൂന്നാംനിര സീറ്റ് വന്നതോടെ എസ്.യു.വി ശ്രേണിയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ ഹെക്ടറിന് സാധിക്കും. ചൈനീസ് വാഹന നിര്‍മാതാക്കളായ SAIC (ഷാങ്ഹായ് ഓട്ടോമൊബൈല്‍ ഇന്‍സ്ട്രി കോര്‍പ്പറേഷന്‍) ഉടമസ്ഥതിയുലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി. SAIC ക്കിന് കീഴിലുള്ള വൂളിങ് ഓട്ടോമൊബൈല്‍സാണ് ഇന്‍ഡൊനീഷ്യയില്‍ അല്‍മാസ് എന്ന പേരില്‍ ഈ സെവന്‍ സീറ്റര്‍ എസ്.യു.വി അവതരിപ്പിച്ചത്.

മുന്‍ഭാഗത്തെ ഗ്രില്‍ ലോഗോയിലും മറ്റ് ചെറിയ ഡിസൈനിലും മാത്രമേ ഇന്‍ഡൊനീഷ്യയിലുള്ള അല്‍മാസും ഇന്ത്യന്‍ സ്പെക്ക് 5 സീറ്റര്‍ ഹെക്ടറും തമ്മില്‍ കാര്യമായ മാറ്റമുള്ളു. സ്മാര്‍ട്ട് എന്‍ജോയ്, എക്സിക്യൂട്ടിവ് എന്നീ രണ്ട് വേരിയന്റുകളിലാണ് വൂളിങ് മോട്ടോഴ്സിന്റെ അല്‍മാസ് ഇന്‍ഡൊനീഷ്യയില്‍ ലഭ്യമാവുക.

അഡീഷ്ണലായി മൂന്നാം നിര സീറ്റ് ഉള്‍പ്പെടുത്തിയെങ്കിലും ഹെക്ടര്‍ 5 സീറ്ററും 7 സീറ്ററും തമ്മില്‍ നീളത്തിലും മറ്റും വ്യത്യാസമൊന്നുമില്ല. എന്‍ജിനും പഴയപടി തുടരും. അതേസമയം 140 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് വൂളിങ് അല്‍മാസിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുല്‍, സിവിടിയാണ് ഗിയര്‍ബോക്സ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍