UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ കറോക്ക് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങി സ്‌കോഡ

പ്രീമിയം എസ്യുവിയായി സ്‌കോഡ വിപണിയിലെത്തിക്കുന്ന കറോക്കിന് 25 മുതല്‍ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാമെന്നാണ്.

യെറ്റി ക്രോസ്സോവര്‍ എസ്യുവിയ്ക്ക് പകരക്കാരനായി കറോക്ക് വിപണിയില്‍ എത്തിയത് 2017 -ലാണ്. യൂറോപ്പ് പോലുള്ള വിപണികളില്‍ മികച്ച പ്രകടനമാണ് കറോക്ക് കഴ്ചവെച്ചിരുന്നത്. ഇപ്പോള്‍ കറോക്കിനെ ഇന്ത്യന്‍ വിപണിയിലും പരീക്ഷിക്കാനുള്ള മുന്നൊരുക്കത്തിലാണ് സ്‌കോഡ. അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ കറോക്ക് ഇന്ത്യ തേടിയെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഫോക്സ്വാഗണിന്റെ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും സ്‌കോഡ കറോക്ക് ഒരുങ്ങുന്നത്.സ്‌കോഡയുടെ തന്നെ കൊഡിയാക്ക്, ഒക്ടാവിയ, സൂപ്പേര്‍ബ് മോഡലുകളില്‍ ഉപയോഗിച്ചിട്ടുള്ള പ്ലാറ്റ്ഫോമാണ് MBQ. തനത് സ്‌കോഡ മുഖമുദ്രയുള്ള ഗ്രില്ലും പരിഷ്‌ക്കരിച്ച ഹെഡ്ലാമ്പുമാണ് കറോക്കിനുള്ളത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായിരിക്കും പുതിയ സ്‌കോഡ കറോക്ക് എത്തുക. 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് യൂണിറ്റായിരിക്കും പെട്രോള്‍ വകഭേദം.നിലവിലെ 2.0 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനായിരിക്കും പുതിയ കറോക്കിലെ ഡീസല്‍ വകഭേദത്തിലും തുടരുക. എന്നാല്‍, ബിഎസ് VI ( ഭാരത് സ്റ്റേജ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന DSG ഗിയര്‍ബോക്സോടു കൂടിയ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും കറോക്ക് എസ്യുവി എത്താനുള്ള സാധ്യത ഏറെ കുടുതല്‍.

പെട്രോള്‍ വകഭേദത്തില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് നല്‍കുന്നുണ്ടെങ്കിലും ഡീസല്‍ വകഭേദത്തില്‍ മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്. ഉടന്‍ തന്നെ ഡീസല്‍ വകഭേദത്തില്‍ ഒമ്പത് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് നല്‍കുമെന്നാണ് അറിയാന്‍ സാധിച്ചത്.അതുപേലെ തന്നെ എഞ്ചിന് പരമാവധി 138 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സിനുള്ളത്.

സ്‌കോഡ കറോക്ക് CKD യൂണിറ്റ് ആയത് കൊണ്ട് തന്നെ ഉയര്‍ന്ന വില പ്രതീക്ഷിക്കാം. റിപ്പോര്‍ട്ടുകള്‍ പറയുന്നത് തങ്ങളുടെ പ്രീമിയം എസ്യുവിയായി സ്‌കോഡ വിപണിയിലെത്തിക്കുന്ന കറോക്കിന് 25 മുതല്‍ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാമെന്നാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍