UPDATES

ഓട്ടോമൊബൈല്‍

കറുപ്പില്‍ മുങ്ങി എര്‍ട്ടിഗയുടെ ബ്ലാക്ക് എഡീഷന്‍ എത്തി

വുഡന്‍ ഫിനീഷ് ഡ്യുവല്‍ ടോണിലാണ് എര്‍ട്ടികയുടെ ഇന്റീരിയറിന്റെ കൂടുതല്‍ ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്.

എര്‍ട്ടിഗയുടെ ബ്ലാക്ക് എഡീഷന്‍ വിപണിയില്‍ എത്തി.എര്‍ട്ടിഗ ജി.ടി എത്തിയതിന് പിന്നാലെയാണ് ബ്ലാക്ക് എഡീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

പുതിയ ഡിസൈനിലുള്ള ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് മിററും റണ്ണിങ്ങ് ബോഡിന് താഴെയായി നല്‍കിയിട്ടുള്ള സ്‌കേര്‍ട്ടുമാണ് പുതിയ എര്‍ട്ടിഗയുടെ വശങ്ങളെ ആകര്‍ഷകമാക്കുന്നത്. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ കറുപ്പില്‍ മുങ്ങിയാണ് ബ്ലാക്ക് എഡീഷന്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് ഗ്രില്ലില്‍ ക്രോമിയം സ്റ്റഡും, സ്ട്രിപ്പും നല്‍കിയതും ഫോഗ് ലാമ്പില്‍ സില്‍വര്‍ ഇന്‍സേര്‍ട്ടും നല്‍കിയാണ് മുന്‍വശം നിര്‍മ്മിച്ചിരിക്കുന്നത്. ബമ്പറില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ടും സ്‌കിഡ് പ്ലേറ്റുമാണ് പിന്‍ഭാഗത്തെ മാറ്റം.

1.5 ലിറ്റര്‍ കെ-സിരീസ് പെട്രോള്‍ എന്‍ജിനിലായിരിക്കും എര്‍ട്ടിഗ ബ്ലാക്ക് എഡീഷന്‍ നിരത്തിലെത്തുക. 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമായിരിക്കും എര്‍ട്ടിഗയുടെ എന്‍ജിന്‍ കരുത്ത്. അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്‌സ്. വുഡന്‍ ഫിനീഷ് ഡ്യുവല്‍ ടോണിലാണ് എര്‍ട്ടികയുടെ ഇന്റീരിയറിന്റെ കൂടുതല്‍ ഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, ഡാഷ്ബോര്‍ഡ്, ഡോര്‍ പാഡ് എന്നിവയില്‍ ഗ്രേ കളറും നല്‍കിയിട്ടുണ്ട്.

ഡ്യുവല്‍ എയര്‍ബാഗ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി എന്നിവയാണ് എര്‍ട്ടിഗ ബ്ലാക്കിന്റെ സുരക്ഷയൊരുക്കിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍