UPDATES

ഓട്ടോമൊബൈല്‍

ഫ്യുവല്‍ ഇന്‍ജക്ഷനുമായി സുസൂക്കി ഇന്‍ട്രൂഡര്‍

കുറഞ്ഞ വായു മലിനീകരണം, മികച്ച ആക്സിലറേറ്റര്‍ പ്രതികരണം എന്നിവയാണ് ഇതുകൊണ്ടുള്ള നേട്ടങ്ങള്‍

എന്‍ട്രി ലെവല്‍ ക്രൂസര്‍ ബൈക്കായ സുസൂക്കി ഇന്‍ട്രൂഡറിന്റെ ഫ്യുവല്‍ ഇന്‍ജക്ഷന്‍ വകഭേദം വിപണിയിലെത്തി. കാര്‍ബുറേറ്റര്‍ ഉപയോഗിക്കുന്ന ഇന്‍ട്രൂഡറിനെക്കാള്‍ 7,000 രൂപ അധികമാണ് ഇതിനു വില. ഡല്‍ഹി എക്സ്‍ഷോറൂം വില 1.06 ലക്ഷം രൂപ. ബജാജ് അവെഞ്ചര്‍ 150 സ്ട്രീറ്റിനോടാണ് ഇന്‍ട്രൂഡര്‍ മത്സരിക്കുന്നത്.

എന്‍ജിന് ഫ്യുവല്‍ ഇന്‍ജക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതൊഴികെ രൂപത്തിലോ മറ്റു മെക്കാനിക്കല്‍ ഘടകങ്ങളിലോ പുതിയ വകഭേദത്തിനു മാറ്റമില്ല. ജിക്സറിന്റെ തരം 155 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇന്‍ജക്ടഡ് എന്‍ജിന് കരുത്തിലും മാറ്റമില്ല. 14 ബിഎച്ച്പി – 14എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡാണ് ഗീയര്‍ബോക്സ്. ആറ് സെന്‍സറുകളുടെ സഹായത്തോടെ കൃത്യമായ അളവില്‍ ഇന്ധനം നല്‍കി എന്‍ജിനിലെ ജ്വലനം മെച്ചപ്പെടുത്തുകയാണ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ ചെയ്യുന്നത്. കുറഞ്ഞ വായു മലിനീകരണം, മികച്ച ആക്സിലറേറ്റര്‍ പ്രതികരണം എന്നിവയാണ് ഇതുകൊണ്ടുള്ള നേട്ടങ്ങള്‍.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് കാര്‍ബുറേറ്റര്‍ ഉപയോഗിക്കുന്ന ഇന്‍ട്രൂഡര്‍ വിപണിയിലെത്തിയത്. ഇതിനോടകം 15,000 എണ്ണം വില്‍പ്പന നടന്നു.

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), എല്‍ഇഡി പൊസിഷന്‍ ലാംപുകളോടുകൂടിയ പ്രൊജക്ടര്‍ ഹെഡ്‍ലാംപ്, പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , ഇരട്ട എക്സോസ്റ്റ്, എല്‍ഇഡ‍ി ട‌െയ്ല്‍ ലാംപ്, ബ്ലാക്ക് അലോയ് വീലുകള്‍ , മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്, ബക്കറ്റ് സ്റ്റൈല്‍ പിന്‍ സീറ്റ് എന്നിവ ഇന്‍ട്രൂഡറിന്റെ പ്രധാന ഫീച്ചറുകളില്‍ പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍