UPDATES

ഓട്ടോമൊബൈല്‍

യുറോ എൻസിഎപി സുരക്ഷാ പരീക്ഷയിൽ അഞ്ചിൽ മൂന്ന് വാങ്ങി സുസുക്കിയുടെ ജിംനി

കരുത്തിൽ മാത്രമല്ല സ്റ്റൈലിലും മുൻപന്തിയിൽ നിൽക്കുന്ന ചെറു എസ്‌യുവിയാണ് ജിംനി.

യൂറോ എൻസിഎപി നടത്തിയ വാഹന സുരക്ഷിതത്വ പരീക്ഷയിൽ (ക്രാഷ് ടെസ്റ്റ്) അഞ്ചിൽ മുന്ന് സ്റ്റാർ നേടി സുസുകി ജിംനി. ഈ വർഷം യൂറോപ്യൻ വിപണിയിൽ എത്തിയ പുതിയ എഡിഷനാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.

മുൻ സീറ്റിൽ യാത്ര ചെയുന്നവർക്ക് 70% സംരക്ഷണം നൽകാൻ ജിംനിക്ക് കഴിയുമെന്ന് ക്രാഷ് ടെസ്റ്റ് റിസൾട്ട് വ്യക്തമാക്കി. പിൻസീറ്റിൽ ഇരിക്കുന്നവർക്ക് 84% സംരക്ഷണം നൽകാനും ജിംനിക്ക് സാധിക്കും. കാൽനടക്കാർക്ക് 52 ശതമാനം സുരക്ഷയും ജിംനി നൽകും.

മുൻവശത്തെ സുരക്ഷിതത്വം ടെസ്റ്റ് ചെയ്തത് 64 കിലോമീറ്റർ വേഗത്തിൽ ഇടിപ്പിച്ചാണ്. സൈഡ് മൊബൈല്‍ ബാരിയർ ടെസ്റ്റ് 50 കിലോമീറ്റർ വേഗതയിലാണ് നടത്തിയത്. എയർബാഗും എബിഎസ്സും സ്പീഡ് അസിസ്റ്റ് സിസ്റ്റവുമുള്ള വാഹനമാണ് യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്.

കരുത്തിൽ മാത്രമല്ല സ്റ്റൈലിലും മുൻപന്തിയിൽ നിൽക്കുന്ന ചെറു എസ്‌യുവിയാണ് ജിംനി. ഇന്ത്യൻ വിപണിയിലേക്ക് ഈ കാർ വരുമെന്ന് വാർത്തകളുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 2020ാമാണ്ടിനു മുമ്പ് ഈ കാർ ഇന്ത്യയിലെത്താനിടയില്ല. ഇന്ത്യൻ നിരത്തുകളിൽ ഇതിഹാസമായി മാറിയ സുസൂക്കി ജിപ്സിയുടെ പിൻഗാമിയായാണ് ജിംനി ഇന്ത്യയിലേക്ക് വരിക.

660സിസി ശേഷിയുള്ള എൻജിനാണ് വാഹനത്തിലുള്ളത്. ഈ പെട്രോൾ എൻജിനോടൊപ്പം 5 സ്പീഡ് മാന്വൽ ഗിയർബോക്സും 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ചേർത്തിരിക്കുന്നു. ജിംനി സിയറ എന്നൊരു മോഡലിൽ കുറെക്കൂടി വലിപ്പമുള്ള എൻ‌ജിൻ ഘടിപ്പിച്ചിട്ടുണ്ട്.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍