UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയിലെ പ്രീമിയം എസ്.യു.വി ശ്രേണിയിലേക്ക് സുസുക്കി വിറ്റാര എത്തുന്നു

ക്രോമില്‍ പൊതിഞ്ഞ ഗ്രില്‍, ഫോഗ് ലാമ്പുകള്‍, എല്‍.ഇ.ഡി. ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവ എസ്.യു.വി.യുടെ ലുക്ക് കൂട്ടുന്നുണ്ട്. അഞ്ചു സ്‌പോക് അലോയ് വീലുകളാണ് വിറ്റാരയില്‍.

വിദേശ വിപണയില്‍ സുസുക്കിയുടെ എസ്.യു.വി മോഡലായ വിറ്റാര, ഏഴ് സീറ്ററായി ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നു. ഇന്ത്യന്‍ നിരത്തിലുള്ള ബ്രെസയുടെ ഉയര്‍ന്ന പതിപ്പാണ് ആഗോള വിപണിയില്‍ വിറ്റാരയായി പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍, ഇന്ത്യയിലെ പ്രീമിയം എസ്.യു.വി ശ്രേണിയിലേക്കാണ് പുതിയ വിറ്റാര എത്തുന്നത്.

ഹ്യുണ്ടായി ഏഴ് സീറ്റില്‍ ക്രെറ്റയുടെ പണിപ്പുരയിലാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിറ്റാരയുടെ ഏഴ് സീറ്റര്‍ എത്തിക്കാന്‍ മാരുതി ഒരുങ്ങുന്നത്. ഗ്ലോബല്‍ സി പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്ഫോം തദ്ദേശിയമായി വികസിപ്പിച്ചിട്ടുള്ളതിനാല്‍ കുറഞ്ഞ ചെവലില്‍ വാഹനം നിര്‍മിക്കാന്‍ സാധിച്ചേക്കും. ഏഴ് സീറ്റര്‍ മോഡലിന് ഗ്രാന്റ് വിറ്റാരയെന്ന് പേര് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിയറ്റിന്റെ വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്ന 2.0 ലിറ്റര്‍ എംജെഡി-II എന്‍ജിനായിരിക്കും ഈ വിറ്റാരയിലും നല്‍കുകയെന്നും സൂചനയുണ്ട്. രൂപത്തിലും ഭാവത്തിലും ഗ്ലോബല്‍ വിറ്റാരയോട് സാമ്യം പുലര്‍ത്തുന്ന മോഡലാണിത്. ക്രോമില്‍ പൊതിഞ്ഞ ഗ്രില്‍, ഫോഗ് ലാമ്പുകള്‍, എല്‍.ഇ.ഡി. ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍ എന്നിവ എസ്.യു.വി.യുടെ ലുക്ക് കൂട്ടുന്നുണ്ട്. അഞ്ചു സ്‌പോക് അലോയ് വീലുകളാണ് വിറ്റാരയില്‍. കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ എര്‍ട്ടിഗ മാത്രമാണ് മാരുതി ഇന്ത്യയില്‍ ഇറക്കിയിട്ടുള്ള ഏഴ് സീറ്റര്‍. ഏഴ് സീറ്റര്‍ വിറ്റാര പ്രഖ്യാപിച്ചെങ്കിലും 2020-ഡല്‍ഹി ഓട്ടോഷോയിലായിരിക്കും ഈ വാഹനം പ്രദര്‍ശനത്തിനെത്തുക. ഇതിന് ശേഷം മാത്രം ഈ വാഹനത്തെ നിരത്തില്‍ പ്രതീക്ഷിച്ചാല്‍ മതിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍