UPDATES

ഓട്ടോമൊബൈല്‍

ടാറ്റയുടെ പ്രീമിയം അര്‍ബന്‍ കാര്‍ ‘ആള്‍ട്രോസ്’ ഇന്ത്യയില്‍ എത്തുന്നു

ഡിസൈനിന്റെ കാര്യത്തില്‍ ഹാരിയറും ആള്‍ട്രോസും തമ്മില്‍ ചെറിയ സമാനതകള്‍ കാണാം.

ടാറ്റ മോട്ടോര്‍സിന്റെ പ്രീമിയം അര്‍ബന്‍ കാറായി ആള്‍ട്രോസ് ഇന്ത്യയില്‍ ഈ വര്‍ഷം വില്‍പ്പനയ്ക്ക് എത്തുന്നു. 2018 ഓട്ടോ എക്സ്പോയില്‍ ടാറ്റ കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റില്‍ നിന്നും ആള്‍ട്രോസ് കാര്യമായി വ്യതിചലിച്ചിട്ടില്ല. ഹാരിയറിനെ പോലെ കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പുതിയ ആള്‍ട്രോസും പാലിക്കുന്നു.

വീതികൂടിയ ഗ്രില്ലാണ് ആള്‍ട്രോസ് ഹാച്ച്ബാക്കില്‍ ഒരുങ്ങുന്നത്. വലിയ എയര്‍ഡാം ബമ്പറിന്റെ ഏറിയ പങ്കും കൈയ്യടക്കുന്നു. ഉയര്‍ന്ന് നിലകൊള്ളുന്ന ഫോഗ്ലാമ്പുകള്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഇടംനല്‍കിയിട്ടുണ്ട്.ഡിസൈനിന്റെ കാര്യത്തില്‍ ഹാരിയറും ആള്‍ട്രോസും തമ്മില്‍ ചെറിയ സമാനതകള്‍ കാണാം.

വശങ്ങളില്‍ വലിയ വീല്‍ ആര്‍ച്ചുകള്‍ ശ്രദ്ധയാകര്‍ഷിക്കും. ചാഞ്ഞിറങ്ങുന്ന കറുത്ത വിന്‍ഡോ ലൈന്‍ ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ് തരുന്നത്.അഞ്ചു സ്പോക്ക് അലോയ് വീലുകള്‍ ആള്‍ട്രോസിന്റെ രൂപഭാവത്തോട് നീതി പുലര്‍ത്തുന്നുണ്ട്. പിറകില്‍ വിന്‍ഡ് ഷീല്‍ഡ് ശൈലി കാഴ്്ച്ചക്കാരുടെ മനംകവരുന്നതാണ്. പ്രീമിയം ഹാച്ച്ബാക്കായതുകൊണ്ട് ഉള്ളില്‍ മേന്മയേറിയ സൗകര്യങ്ങളും സംവിധാനങ്ങളും ധാരാളം പ്രതീക്ഷിക്കാം. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകളെല്ലാം ആള്‍ട്രോസിന് കമ്പനി നല്‍കും.

പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഡ്രൈവര്‍/കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പിന്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, കോര്‍ണര്‍ അസിസ്റ്റ്, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ മുതലായ സുരക്ഷാ സജ്ജീകരണങ്ങള്‍ ടാറ്റ ഉറപ്പുതരുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍