UPDATES

ഓട്ടോമൊബൈല്‍

ടാറ്റ ഇൻ‌ഡിക, ഇൻ‌ഡിഗോ മോഡലുകളുടെ ഉൽപാദനം നിർത്തുന്നു

രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാവായിട്ടും കാർ വിൽപനയിൽ അടിക്കടി തിരിച്ചടിയാണ് ടാറ്റയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇൻഡിക, ഇൻ‌ഡിഗോ കാറുകളുടെ ഉൽപാദനം അവസാനിപ്പിച്ചു; പുതിയ മോഡലുകളിറക്കാൻ ടാറ്റ

ടാറ്റ ഇൻഡിക ഹാച്ച്ബാക്കിന്റെയും ഇൻഡിഗോ ഇസിഎസ് ചെറു സെഡാന്റെയും ഉൽപാദനം അവസാനിപ്പിക്കുന്നു. പുതിയ മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കമെന്ന് ടാറ്റ വ്യക്തമാക്കി.

കടുത്ത മത്സരമുള്ള സെഗ്മെന്റിലാണ് ഈ രണ്ട് മോഡലുകളുമുള്ളത്. രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാവായിട്ടും കാർ വിൽപനയിൽ അടിക്കടി തിരിച്ചടിയാണ് ടാറ്റയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ ഉൽപന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടാറ്റയുടെ തീരുമാനം.

ഈ കാറുകളുടെ ഡീലർഷിപ്പുകളിൽ ബാക്കിയുള്ള മോഡലുകൾ മാത്രം വിറ്റഴിക്കും. ഏപ്രിൽ മാസം മുതൽ ഈ കാറുകളുടെ ഉൽപാദനം നടക്കുന്നില്ല.

അതെസമയം ടാറ്റയുടെ പുതിയ കാർ മോഡലുകൾക്ക് നല്ല വിൽപന ലഭിക്കുന്നുണ്ട്. നെക്സൺ, ഹെക്സ മോഡലുകളുടെ പിൻബലത്തിൽ തരക്കേടില്ലാത്ത വിപണി വളർച്ചയും നേടിയിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി.

നിരന്തരമായ പുതുക്കലുകളുടെ ഭാഗമായാണ് ഈ മോഡലുകളുടെ ഉൽപാദനം നിറുത്തുന്നതെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് പറഞ്ഞു.

1998ലായിരുന്നു ഇൻഡിക മോഡലിന്റെ വിപണിപ്രവേശം. ടാക്സി വിപണിയിലും മറ്റുമായി വൻ വിൽപന കണ്ടെത്താൻ ഈ മോഡലിനായി. പിന്നീട് 2002ലാണ് ഇൻഡിക ഹാച്ച്ബാക്ക് വരുന്നത്. ഈ മോഡലിനും നല്ല വിൽപന കിട്ടി. മൈലേജ്, ഇന്റീരിയര്‍ സ്പേസ് എന്നിവയായിരുന്നു ഈ കാറുകളുടെയെല്ലാം ആകർഷണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍