UPDATES

ഓട്ടോമൊബൈല്‍

പുതിയ വകഭേദവുമായി ടാറ്റ നെക്‌സോണ്‍

എക്‌സ് സെഡ് പ്ലസ് വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില ഫീച്ചറുകള്‍ കുറവാണ് എക്‌സ് സെഡിന്

ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന്റെ പുതിയ വകഭേദം വിപണിയിലെത്തി. മുന്തിയ വകഭേദമായ എക്‌സ് സെഡ് പ്ലസിനു തൊട്ടുതാഴെയാണ് എക്‌സ് സെഡ് എന്ന പുതിയ വേരിയന്റിനു സ്ഥാനം. പെട്രോള്‍ പതിപ്പിന് 7.99 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.99 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

എക്‌സ് സെഡ് പ്ലസ് വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില ഫീച്ചറുകള്‍ കുറവാണ് എക്‌സ് സെഡിന്. ഡ്യുവല്‍ ടോണ്‍ റൂഫ്, ഡേ ടൈം റണ്ണിങ് ലാംപുകള്‍, അലോയ് വീലുകള്‍, മുന്നിലെയും പിന്നിലെയും സീറ്റുകള്‍ക്ക് സെന്റര്‍ ആം റെസ്റ്റുകള്‍, 60-40 അനുപാതത്തില്‍ വേര്‍തിരിച്ച് മടക്കാവുന്ന റിയര്‍ സീറ്റ്, മുന്നിലും പിന്നിലും ഫോഗ് ലാംപുകള്‍, റിയര്‍ ഡീഫോഗര്‍, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടന്‍ എന്നിവ എക്‌സ് സെഡിന് ഇല്ല.

നെക്‌സോണിന്റെ 1.5 ലീറ്റര്‍ ഡീസല്‍, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ക്ക് 110 ബിഎച്ച്പിയാണ് കരുത്ത്. എഎംടിയുള്ള നെക്‌സോണിനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ മോട്ടോഴ്‌സ്.

പ്രൊജക്ടര്‍ ഹെഡ് ലാംപുകള്‍, 6.5 ഇഞ്ച് ടച്ച് സ്‌ക്രീനുള്ള ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന െ്രെഡവര്‍ സീറ്റ് എന്നിവ നെക്‌സോണ്‍ എക്‌സ് സെഡിനുണ്ട്.

നെക്‌സോണ്‍ പെട്രോളിന്റെ അടിസ്ഥാന വകഭേദത്തിന് 6.33 ലക്ഷം രൂപയാണ് വില. ഏറ്റവും മുന്തിയ ഡീസല്‍ വകഭേദത്തിന് ഇത് 10.99 ലക്ഷം രൂപ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍