UPDATES

ഓട്ടോമൊബൈല്‍

ടാറ്റയുടെ 7 സീറ്റര്‍ പുതിയ എസ്‌യുവി എത്തുന്നു

ഒമേഗ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും എച്ച്7എക്‌സ് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന 7 സീറ്റര്‍ എസ്യുവിയും നിര്‍മിക്കുക.

ഹാരിയറിന് ശേഷം ടാറ്റ പുറത്തിറക്കുന്ന 7 സീറ്റര്‍ എസ്‌യുവി പരീക്ഷണയോട്ടം നടത്തി.ഈ വര്‍ഷം തന്നെ പുതിയ എസ്യുവി വിപണിയിലെത്തും.ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ഒമേഗ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും എച്ച്7എക്‌സ് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന 7 സീറ്റര്‍ എസ്യുവിയും നിര്‍മിക്കുക.

170 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ടാകും പുതിയ എസ് യു വിക്ക്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സും.മൂന്നാം നിര സീറ്റ് ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഫലമായി വലുപ്പം കൂടിയ റിയര്‍കോര്‍ണര്‍ ഗ്ലാസായിരിക്കും. കൂടാതെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ടാകും.

ഹാരിയറിനെക്കാള്‍ 62 എംഎം നീളം കൂടുതലായിരിക്കും 7 സീറ്റര്‍ എസ്യുവിക്ക്. എന്നാല്‍ വീല്‍ബേസ് 2741 എംഎം തന്നെയായിരിക്കും.ലാന്‍ഡ്‌റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടില്‍ നിന്ന് കടം കൊണ്ട 18 ഇഞ്ച് 9 സ്‌പോക്ക് അലോയ് വീലുകള്‍, വലിയ വീല്‍ആര്‍ച്ച്, സ്‌പോര്‍ട്ടി റണ്ണിങ് ബോര്‍ഡ് എന്നിവയുണ്ടാകും പുതിയ വാഹനത്തിന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍