UPDATES

ഓട്ടോമൊബൈല്‍

മികച്ച വിലക്കിഴിവുമായി ടാറ്റ സെഡാന്‍ വിപണിയില്‍

ഓഫര്‍ ആനുകൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ മാരുതി ബലെനോയെക്കാളും കുറഞ്ഞ വിലയിലാണ് ടിഗോര്‍ വില്‍പ്പനയ്ക്ക് വരുന്നത്
.

കോമ്പാക്ട് സെഡാന്‍ ടിഗോറിന് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോര്‍സ്. ടാറ്റ സെഡാനില്‍ ഉപഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപവരെ വിലക്കിഴിവ് നേടാം. 5.42 ലക്ഷം രൂപ മുതലാണ് ടാറ്റ ടിഗോറിന് ഇപ്പോള്‍ വില. ഓഫര്‍ ആനുകൂല്യങ്ങളുടെ പശ്ചാത്തലത്തില്‍ മാരുതി ബലെനോയെക്കാളും കുറഞ്ഞ വിലയിലാണ് ടിഗോര്‍ വില്‍പ്പനയ്ക്ക് വരുന്നതെന്ന കാര്യം ശ്രദ്ധേയം.

മൂന്നു എഞ്ചിന്‍ ഓപ്ഷനുകളാണ് ടിഗോറിലുള്ളത് ടിഗോറിലെ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കാനാവും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. അതേസമയം കൂടുതല്‍ കരുത്തുള്ള ടര്‍ബ്ബോ പെട്രോള്‍ പതിപ്പില്‍ കുറഞ്ഞ ഗിയര്‍ അനുപാതമുള്ള ഗിയര്‍ബോക്സ് യൂണിറ്റാണ് ഒരുങ്ങുന്നത്.
നാച്ചറുലി ആസ്പിരേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്സ് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 1.1 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിന്‍ യൂണിറ്റാണ് ടിഗോര്‍ ഡീസലിന്റെ പ്രധാന ഭാഗം.

സാധാരണ ടിഗോര്‍ പെട്രോള്‍, ഡീസല്‍ മോഡലുകളെ അപേക്ഷിച്ച് JTP എഡിഷന്‍ ടിഗോറിന് ദൃഢത കൂടിയ സസ്പെന്‍ഷന്‍ യൂണിറ്റാണ് ടാറ്റ കല്‍പ്പിക്കുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മോഡലിന്റെ വിശേഷമായി ചൂണ്ടിക്കാട്ടണം. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ പെര്‍ഫോര്‍മന്‍സ് സെഡാനാണ് ടിഗോര്‍ JTP.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍