UPDATES

ഓട്ടോമൊബൈല്‍

ആറ് എന്‍ജിനുകളുടെ കരുത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രക്ക് ഒരുങ്ങുന്നു/ വീഡിയോ

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ പോള്‍ അലനാണ് ഈ വിമാനത്തിനായി പണം ഇറക്കിയിരിക്കുന്നത്

ആറ് എന്‍ജിനുകളുടെ കരുത്തുമായി ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രക്ക് ഒരുങ്ങുന്നു. കാലിഫോര്‍ണിയയിലെ മൊജാവ് മരുഭൂമിയിലെ കേന്ദ്രത്തില്‍ പ്രധാന നിര്‍മാണങ്ങള്‍ പൂര്‍ത്തിയായ വിമാനം 2019-ല്‍ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് വിമാനങ്ങള്‍ ചേര്‍ന്ന രൂപത്തോടുകൂടിയ വിമാനത്തിന്റെ ചിറകുകള്‍ തമ്മിലുള്ള അകലം 117 മീറ്ററാണ്. 50 അടിയോളം ഉയരമുള്ള വിമാനത്തിന് 28 ചക്രങ്ങളും ഉണ്ട്. 35,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുന്ന ഈ വിമാനത്തില്‍ നിന്ന് ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന തരത്തിലാണ് നിര്‍മാണം നടത്തിയിരിക്കുന്നത്.

ഇതിലൂടെ ഉപഗ്രഹ വിക്ഷേപണച്ചെലവില്‍ വന്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനായ പോള്‍ അലനാണ് ഈ വിമാനത്തിനായി പണം ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി ഈ വിമാനത്തിനായിട്ടുള്ള പരീക്ഷമത്തിലായിരുന്നു ഇവര്‍. ചിത്രങ്ങളും വീഡിയോയും കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍