UPDATES

ഓട്ടോമൊബൈല്‍

ജനുവരിയിലെ ടോപ് 10 കാറുകള്‍: വില്‍പ്പനയില്‍ ആള്‍ട്ടോ ഒന്നാമത്

ജനുവരിയില്‍ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള 10 പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ആറെണ്ണം മാരുതി സുസുക്കിയുടേതാണ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോയ്ക്കാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനം.

പാസഞ്ചര്‍ വാഹനവിപണിയ്ക്ക് 7.57 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയാണ് പുതുവര്‍ഷത്തിലെ ആദ്യ മാസം കടന്നുപോയത്. ജനുവരിയില്‍ ആകെ 285,477 പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍പ്പന നടന്നത്. 2017 ജനുവരിയില്‍ ഇത് 265,389 എണ്ണമായിരുന്നു. ജനുവരിയില്‍ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള 10 പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ആറെണ്ണം മാരുതി സുസുക്കിയുടേതാണ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോയ്ക്കാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനം. മുന്‍വര്‍ഷം ഇതേ മാസത്തേതിനെക്കാള്‍ 16.40 ശതമാനം വില്‍പ്പന വളര്‍ച്ച നേടിയ ആള്‍ട്ടോ 19,134 എണ്ണം നിരത്തിലിറങ്ങി. ഡിസയര്‍, ബലേനോ, സ്വിഫ്ട്, വാഗണ്‍ ആര്‍, വിറ്റാര ബ്രെസ എന്നീവയാണ് ടോപ് 10 കാര്‍ പട്ടികയിലെ മറ്റു മാരുതി മോഡലുകള്‍. ഈ ആറു മോഡലുകളുടെ ആകെ വില്‍പ്പന 95,369 എണ്ണമാണ്. മാരുതി സുസുക്കിയുടെ ജനുവരിയിലെ വില്‍പ്പനയുടെ 70.54 ശതമാനം വരുമിത്.

വില്‍പ്പനയില്‍ രണ്ടാം സ്ഥാനം മാരുതി ഡിസയറിനാണ്. മൂന്നാം തലമുറ ഡിസയര്‍ 18,053 എണ്ണമാണ് വില്‍പ്പന നടന്നത്. പ്രീമിയം ഹാച്ച്ബാക്കായ മാരുതി ബലേനോയാണ് മൂന്നാം സ്ഥാനത്ത്. 2017 ജനുവരിയെ അപേക്ഷിച്ച് 70 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഈ ജനുവരിയില്‍ ബലേനോയ്ക്കുണ്ടായത്. നിരത്തിലിറങ്ങിയത് 17,770 എണ്ണം. നാലാം സ്ഥാനം മാരുതി സ്വിഫ്ടിനാണ്. പുതിയ സ്വിഫ്ട് ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് അറിഞ്ഞിട്ടുകൂടി പഴയ മോഡലിന്റെ വില്‍പ്പന കുറഞ്ഞില്ലെന്നത് ശ്രദ്ധേയം. ആകെ .14,445 എണ്ണം നിരത്തിലിറങ്ങി. മാരുതിയുടെ ടോള്‍ ബോയ് ഹാച്ച്ബാക്കായ വാഗണ്‍ ആറാണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്ത സ്വിഫ്ടിന്റെ എതിരാളിയായ ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 ആണ്.

കോംപാക്ട് എസ്‌യുവി വിപണിയില്‍ ഫോഡ് ഇക്കോസ്‌പോര്‍ടിനെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയ മാരുതി വിറ്റാര ബ്രെസയ്ക്കാണ് ഏഴാം സ്ഥാനം. 11,785 എണ്ണമായിരുന്നു ജനുവരിയിലെ വില്‍പ്പന. ഇതേ മാസം ഇക്കോസ്‌പോര്‍ട് 6,833എണ്ണവും ടാറ്റ നെക്‌സോണ്‍ 5,421എണ്ണവുമാണ് വില്‍പ്പന നടന്നത്.
ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് ഐ 20 യാണ് എട്ടാം സ്ഥാനത്ത്. ഹ്യുണ്ടായിയുടെ തന്നെ ക്രെറ്റ എസ്‌യുവി ഒമ്പാതാം സ്ഥാനം നേടി. 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരിവരെയുള്ള കാലയളവില്‍ ആകെ 4,43,727 ക്രെറ്റ എസ്‌യുവികളാണ് നിരത്തിലിറങ്ങിയത്. ടാറ്റ മോട്ടോര്‍സിന്റെ ഹാച്ച്ബാക്കായ ടിയാഗോയാണ് പത്താം സ്ഥാനത്ത്. ടോപ് 10 കാര്‍ പട്ടികയില്‍ ആദ്യമായാണ് ടാറ്റ ടിയാഗോ സ്ഥാനം പിടിക്കുന്നത്.വില്‍പ്പന 8,287 എണ്ണം.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍