UPDATES

ഓട്ടോമൊബൈല്‍

ടിവിഎസ് ഇന്ത്യയിലെ ആദ്യ എത്തനോള്‍ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു

ഡല്‍ഹിയില്‍ 2018ലെ ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് ആദ്യമായി എത്തനോള്‍ ആശയത്തിലുള്ള അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പ്രദര്‍ശിപ്പിച്ചത്. ആഗോള തലത്തില്‍ 35 ലക്ഷം ഉപഭോക്താക്കളുള്ള ടിവിഎസ് അപ്പാച്ചെയാണ് കമ്പനിയുടെ മുന്‍ നിരയിലുള്ള ബ്രാന്‍ഡ്.

പ്രമുഖ ടൂ, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ആദ്യത്തെ എത്തനോള്‍ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്‌ഐ ഇ100 പുറത്തിറക്കികൊണ്ട് നാഴികക്കല്ലു കറിച്ചു. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേസ്, സൂക്ഷ്മ-ചെറുകിട-ഇടത്തരം വകുപ്പുകളുടെ മന്ത്രി നിതിന്‍ ഗഡ്കരി, നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്, ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു.

ഡല്‍ഹിയില്‍ 2018ലെ ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് ആദ്യമായി എത്തനോള്‍ ആശയത്തിലുള്ള അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പ്രദര്‍ശിപ്പിച്ചത്. ആഗോള തലത്തില്‍ 35 ലക്ഷം ഉപഭോക്താക്കളുള്ള ടിവിഎസ് അപ്പാച്ചെയാണ് കമ്പനിയുടെ മുന്‍ നിരയിലുള്ള ബ്രാന്‍ഡ്.രാജ്യത്ത് ഭാവിയിലെ മൊബിലിറ്റിക്ക് രൂപം നല്‍കിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിദ്ധ്യത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 എഫ്‌ഐ ഇ100 അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു.

ഹരിതവും സുസ്ഥിരവുമായ ഭാവി മൊബിലിറ്റിക്കായി ഇലക്ട്രിക്,ഹൈബ്രീഡ്, ബദല്‍ ഇന്ധനങ്ങള്‍ തേടുകയാണ് ഇന്ന് ടൂ-വീലര്‍ വ്യവസായം. പരിസ്ഥിതിക്ക് ദോഷമില്ലാത്തതും ചെലവു കുറഞ്ഞതുമായ എത്തനോള്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രധാന ഒപ്ഷനാകുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വിശ്വസിക്കുന്നുവെന്നും ഇന്ത്യയുടെ ഹരിത ഭാവിക്ക് ടൂ-വീലര്‍ വിഭാഗത്തില്‍ ടിവിഎസ്അപ്പാച്ചെ ആര്‍ടിആര്‍200 എഫ്‌ഐ ഇ100 വഴിത്തിരിവാകുമെന്നും ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു.

പുനരുപയോഗ സസ്യ സ്രോതസുകളില്‍ നിന്നും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതാണ് എത്തനോള്‍. വിഷമില്ലാത്ത, ജീര്‍ണ്ണിക്കുന്ന, സുരക്ഷിതവും കൈകാര്യംചെയ്യാനും ട്രാന്‍സ്‌പോര്‍ട്ടിങിനും എളുപ്പവുമാണ്. 35 ശതമാനം ഓക്‌സിജന്‍ ഉള്‍പ്പെടുന്ന എത്തനോള്‍ നൈട്രജന്‍ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ പുറം തള്ളല്‍ കുറയ്ക്കുന്നു. എത്തനോള്‍ ഉപയോഗത്തിലൂടെ ഇന്ധന ഇറക്കുമതിയെ
ആശ്രിക്കുന്നതും കുറയ്ക്കാം.

സ്‌പെഷ്യല്‍ എഡിഷന്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ 1,20,000 രപയ്ക്ക് ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍