റേസ് ട്യൂണ്‍ഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ ആദ്യത്തെ ഉടമ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി .
ലോകത്തെ പ്രമുഖ ടൂ-വീലര്‍, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവി എസ് മോട്ടോര്‍ കമ്പനി റേസ് ട്യൂണ്‍ഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ ആര്‍ 310 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. സമ്പന്നമായ ടിവിഎസ് റേസിങ് പൈതൃകത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് അവതരിപ്പിക്കുന്ന പുതിയ മോഡല്‍ ഉപഭോക്താവിന്റെ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. ഇത് ആയാസകരമായ സ്വിഫ്റ്റ് ഗിയര്‍ ഷിഫ്റ്റിംഗ് അനുഭവം നല്‍കുന്നു, അതോടൊപ്പം ഡൗണ്‍ഷിഫ്റ്റില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്ന തരത്തിലാണ് രൂപകല്‍പ്പന. പുതിയ പതിപ്പില്‍ ചില സ്റ്റൈല്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഫാന്റം ബ്ലാക്ക് നിറമാണ് സ്വീകരിച്ചിരിക്കുന്നത്. കൂര്‍ത്ത അറ്റങ്ങളും ആംഗുലര്‍ ഡിസൈനും ബൈക്കിന്റെ പുതിയ നിറത്തിന് യോജിക്കുന്നു.
സൂക്ഷ്മമായി ക്രാഫ്റ്റ് ചെയ്ത മോട്ടോര്‍സൈക്കിളിന്റെ സ്ലിപ്പര്‍ പ്രവര്‍ത്തനം പെട്ടെന്നുളളഡൗണ്‍ഷിഫ്റ്റ് മൂലമുളള വീല്‍ ഹോപ്, ചെയിന്‍ വിപ്പ് തടയുന്നു. ഒരു അസിസ്റ്റ് ഫംഗ്ഷനോടൊപ്പം സംവിധാനം ചെയ്തിരിക്കുന്ന സിസ്റ്റം ക്ലച്ച് ഇടപഴകല്‍ ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ട് ക്ലച്ച് പ്ലേറ്റുകള്‍ ദൃഡമായി ലോക്ക് ചെയ്യുന്നു അതുവഴി കുറഞ്ഞ ക്ലച്ച് പ്രയത്‌നത്തിന് കാരണമാകുന്നു. പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ആര്‍ടി സ്ലിപ്പര്‍ ക്ലച്ച് വളരെ ശക്തവും ഉപകാരപ്രദവുമാണ്. സിറ്റി, ഹൈവേ, ട്രാക്ക് റൈഡിംഗിലും ഇതിന്റെ ഗുണം അനുഭവിക്കാം. നിലവിലുളള ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപഭോക്താക്കള്‍ക്കും ഈ പുതിയ സാങ്കേതിക വിദ്യ ആസ്വദിക്കാം. റേസ് ട്യൂണ്‍ഡ് സ്ലീപ്പര്‍ ക്ലച്ച് ഒരു ടിവിഎസ് റേസിംഗ് ആക്‌സസറി ആയി ലഭ്യമാകും, ഇത് ബൈക്കില്‍ കൂട്ടി ചേര്‍ക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഡീലര്‍മാരില്‍ നിന്നും മിതമായ നിരക്കില്‍ ഇത് ലഭ്യമാകും.
‘ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ല്‍ റേസ് ട്യൂണ്‍ഡ് സ്ലിപ്പര്‍ ക്ലച്ച് അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണെന്നും നിലവിലുള്ളതും പുതിയതായി വരുന്ന ഉപഭോക്താക്കള്‍ പ്രകടന നവീകരണം അഭിനന്ദിക്കുമെന്നും, റേസിങ് വിഭാഗത്തില്‍ നിന്നുമാണ് പുതിയ സൂപ്പര്‍ പ്രീമിയം മോട്ടോര്‍സൈക്കിളിന്റെ ആവിര്‍ഭാവമെന്നും, നിലവിലുള്ള ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപഭോക്താക്കള്‍ക്ക് ഈ അനുഭവം വിപുലപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്റ്റൈലുകളില്‍ വരുത്തിയിട്ടുള്ള അപ്‌ഗ്രേഡിങ് ഉപഭോക്താക്കള്‍ക്ക് ആവേശം പകരുമെന്നും, ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ. എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
റേസ് ട്യൂണ്‍ഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ ആദ്യത്തെ ഉടമ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ആണ്.
‘ കഴിഞ്ഞ 12 വര്‍ഷമായി താന്‍ ടിവിഎസുമായി സഹകരിക്കുന്നുവെന്നും കമ്പനിയുമായുള്ള എന്റെ അടുപ്പം കൂടുതല്‍ ശക്തിപ്പെട്ടിട്ടേയുള്ളുവെന്നും ഒരു ബൈക്ക് തല്‍പ്പരന്‍ എന്ന നിലയില്‍ അതിശയകരമായ ഡിസൈനോടും പ്രകടനത്തോടും കൂടിയ പുതിയ അപ്പാച്ചെ ആര്‍ആര്‍ 310 സ്ലിപ്പര്‍ ക്ലച്ച് മോഡല്‍ ലഭിച്ചതിന്റെ ആവേശത്തിലാണെന്നും, ഇന്ത്യന്‍ ഉല്‍പ്പാദകരില്‍ നിന്ന് ഒരു പ്രീമിയം ബൈക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും,’മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.
റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് ഡിഒഎച്ച്‌സി (ഡബിള് ഓവര്‍ ഹെഡ് കാം) ലിക്വിഡ് കൂള്‍ഡ് എഞ്ചിനോടൊപ്പം ഓയില്‍ കൂളിംഗ് ടെക്‌നോളജിയുമായി ഇണചേര്‍ന്ന് ആറു സ്പീഡ് ഗിയര്‍ ബോക്‌സ്, വെര്‍ട്ടിക്കല്‍ സ്പീഡോ-ടാക്കോമീറ്റര്‍, ബൈ-എല്‍ഇഡി ട്വിന്‍ പ്രൊജക്റ്റര്‍ ഹെഡ് ലാമ്പുകള്‍, മിഷലിന് സ്ട്രീറ്റ് സ്‌പോര്‍ട്ട് ടയര്‍ തുടങ്ങിയ സവിശേഷതകളുമായാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ന്റെ വരവ്. മെച്ചപ്പെട്ട ചലനാത്മകത, റൈഡ് അനുഭവം, വിശ്വാസ്യത എന്നീ മെച്ചപ്പെടുത്തലുകള്‍ മോട്ടോര്‍ സൈക്കിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റേസിങ് റെഡ്, ഫാന്റം ബ്ലാക്ക്എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. രാജ്യത്ത് തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍ സൈക്കിള്‍ 2,10,000 രൂപയ്ക്ക്…ലഭ്യമാണ്.