UPDATES

ഓട്ടോമൊബൈല്‍

2023 മുതല്‍ മിനി ബസുകള്‍ നിരോധിക്കാന്‍ ഒരുങ്ങി യു.എ.ഇ

2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ കുട്ടികളെ മിനി ബസുകളില്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

മിനി ബസുകള്‍ നിരോധിക്കാന്‍ തിരുമാനിച്ച് യു.എ.ഇ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഇത്തരം മിനി ബസുകള്‍ നിരോധിക്കാന്‍ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെതാണ് തീരുമാനം. 2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ കുട്ടികളെ മിനി ബസുകളില്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് 15 സീറ്റുള്ള വാഹനങ്ങള്‍ക്കും പിക്കപ്പുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ അബുദാബി പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു.

എന്നാല്‍ സ്‌കൂള്‍ ബസുകളെ മറികടന്നു പോകുന്ന കാറുകളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍