UPDATES

ഓട്ടോമൊബൈല്‍

ഈ സ്‌കൂട്ടര്‍ മടക്കി കയ്യില്‍ കൊണ്ടു നടക്കാം; ഒരു ട്രാവല്‍ ബാഗ് പോലെ

യുജെറ്റ് സ്മാര്‍ട്ട് സ്‌കൂട്ടര്‍ അഥവ മടക്കും സ്‌കൂട്ടര്‍

ഓട്ടോമൊബൈല്‍ രംഗം ഇപ്പോള്‍ പരീക്ഷണങ്ങളുടെ കാലഘട്ടത്തിലാണ്. വമ്പന്‍ കമ്പനികള്‍ ആഡംബരം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന തിരക്കിലാണെങ്കില്‍, മറ്റുള്ളവര്‍ എങ്ങനെ വ്യത്യസ്തമാവാം എന്ന പരീക്ഷണത്തിലാണ്. അത്തരത്തിലൊരു പരീക്ഷണത്തിന്റെ സാക്ഷാത്കാരമാണ് കണ്‍സ്യൂമര്‍ ടെക്‌നോളജി അസോസിയേഷന്‍ സംഘടിപ്പിച്ച സിഇഎസ് 2018 പ്രദര്‍ശനത്തെ വ്യത്യസ്തമാക്കിയത്. അതാണ് യുജെറ്റ്(UJET) സ്മാര്‍ട്ട് സ്‌കൂട്ടര്‍.

ആഗോളതലത്തിലുള്ള നിരവധി കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളും സാങ്കേതിക വിദ്യകളുമായി സി.ഇ.എസ് 2018 വേദിയിലെത്തിയപ്പോള്‍ അതില്‍ ഉജെത് വേറിട്ടുനിന്നു. ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള കമ്പനിയായ യുജെറ്റ് അവതരിപ്പിച്ച മടക്കും സ്‌കൂട്ടറിലായിരുന്നു ഏവരുടെയും കാഴ്ചകള്‍ പതിഞ്ഞത്. തികച്ചും വ്യത്യസ്തമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന. മധ്യത്തിലായി ഘടിപ്പിച്ചിരിക്കുന്ന ഇരട്ട ഫ്രെയിമില്‍ സ്‌കൂട്ടറിനെ പൂര്‍ണമായി മടക്കാനാകും. ഇതിനായി വേണ്ടതാകട്ടെ വെറും 5 സെക്കന്റ് മാത്രം!

"</p

സ്‌കൂട്ടറിനെ മടക്കിയെടുക്കാം എന്ന പ്രത്യേകതയുള്ളതു കൊണ്ടുതന്നെ നിങ്ങള്‍ക്ക് ഇവനെ ഒരു ട്രാവല്‍ ബാഗ് പോലെ എവിടെ വേണമെങ്കിലും കൊണ്ടു നടക്കാനാകും. ലൈറ്റ് വെയിറ്റ് അലോയ് ഉപയോഗിച്ചാണ് യുജെറ്റിന്റെ നിര്‍മാണം. അതുകൊണ്ടുതന്നെ അധികം ഭാരം ഉണ്ടാകില്ല. ഇലക്ട്രീക് മോട്ടോറിലാണ് ഇവന്റെ പ്രവര്‍ത്തനം. 2 മണിക്കൂര്‍ കൊണ്ട് നിങ്ങള്‍ക്കിവനെ പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ഉജെത് സ്മാര്‍ട്ട് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

ബാറ്ററി ശേഷി വ്യത്യസ്തം
നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മോഡലിനെ അടിസ്ഥാനമാക്കിയിരിക്കും ബാറ്ററി ശേഷിയും. സ്റ്റാന്‍േറഡ് മോഡലില്‍ 80 കിലോ മീറ്ററും, ടോപ്പ് എ്ന്‍ഡ് മോഡലില്‍ 160 കിലോമീറ്ററും ഒറ്റ ചാര്‍ജിങ്ങിലൂടെ ഓടിക്കാന്‍ കഴിയും. ബാറ്ററി പാക്കിനെ നിങ്ങള്‍ക്ക് കൊണ്ടു നടക്കാനാകും. അതുകൊണ്ടുതന്നെ എവിടെ വച്ചു വേണമെങ്കിലും നിങ്ങള്‍ക്കിവനെ ചാര്‍ജ് ചെയ്യാം. 2 മണിക്കൂറാണ് പൂര്‍ണമായി ചാര്‍ജ് കയറാനെടുക്കുന്ന സമയം.

"</p

സ്മാര്‍ട്ട് സ്‌കൂട്ടര്‍ കൂടിയാണ് യുജെറ്റ്
അതെ നിരവധി സ്മാര്‍ട്ട് കണക്റ്റീവിറ്റി ഓപ്‌ഷെന്‍സ് കൂടിയുണ്ട് യുജെറ്റിന്. 3ജി, ജി.പി.എസ്, വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ ഈ സ്മാര്‍ട്ട് സ്‌കൂട്ടറിലുണ്ട്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു തന്നെ സ്‌കൂട്ടറിനെ അണ്‍ലോക്ക് ചെയ്യാനാകും. സ്‌കൂട്ടറിനെ നിയന്ത്രിക്കാനായി മാത്രം പ്രത്യേത ഇന്‍സ്ട്രുമെന്റ് പാനല്‍ സ്‌കൂട്ടറിലുണ്ട്. മാത്രമല്ല ഇന്‍ബിള്‍ട്ട് സ്പീക്കറിലൂടെ ഇഷ്ടപ്പെട്ട പാട്ട് ആസ്വദിക്കാനും സൗകര്യമുണ്ട്.

വാങ്ങാന്‍ താല്‍പര്യമുണ്ടോ
2017 അവസാനത്തോടെ തന്നെ സ്‌കൂട്ടറിന്റെ നിര്‍മാണം ആരംഭിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യം യൂറോപ്പിലാകും വില്‍പ്പനയ്‌ക്കെത്തുക. പിന്നാലെ അമേരിക്കയിലും ശേഷം ഏഷ്യന്‍ രാജ്യങ്ങളിലുമെത്തും.

"</p

പിന്നൊരു കാര്യം, സംഗതി മടക്കാനും കൊണ്ടു നടക്കാനുമൊക്കെ കഴിയുന്ന കുഞ്ഞന്‍ സ്‌കൂട്ടറാണ് യുജെറ്റ് എങ്കിലും വില അത്ര ചെറുതൊന്നുമല്ല. സ്റ്റാന്‍േറഡ് മോഡലിന് 6.16 ലക്ഷവും, ടോപ് എന്റ് മോഡലിന് 7.04 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ധാരാളം യാത്ര ചെയ്യാന്‍ ആഗ്രിക്കുന്നവരാണ് നിങ്ങളെങ്കില്‍ യുജെറ്റ്് എന്തുകൊണ്ടും നല്ലൊരു ഓപ്ഷനായിരിക്കും.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍