UPDATES

ട്രെന്‍ഡിങ്ങ്

അമേരിക്കൻ മസിൽ കാർ ഫോഡ് മസ്റ്റാങ്ങിന്റെ സ്രഷ്ടാവ് ലീ ലാകോക്ക വിട പറഞ്ഞു

ഇന്നും മസിൽ കാറുകളുടെ ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന കാറാണ് മസ്റ്റാങ്

വിഖ്യാതമായ അമേരിക്കൻ മസിൽ കാർ ഫോഡ് മസ്റ്റാങ്ങിന്റെ സ്രഷ്ടാവ് ലീ ലാകോക്ക അന്തരിച്ചു. 94 വയസ്സായിരുന്നു. കുറെനാളായി പാർക്കിസൺസ് രോഗബാധയിലായിരുന്നു ഇദ്ദേഹം. ലോസ് ആൻജലസിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു അദ്ദേഹം. ക്രൈസ്‌ലർ കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോൾ ലീ ലാകോക്കയാണ് അതിനെ ഏറ്റെടുത്ത് ലാഭത്തിലെത്തിച്ചത്.

1946ലാണ് ഓട്ടോമൊബൈൽ രംഗത്തെ തന്റെ കരിയർ ലീ തുടങ്ങുന്നത്. ഫോർഡ് മോട്ടോർ കമ്പനിയിൽ ഒരു എൻജിനീയറായിട്ടായിരുന്നു തുടക്കം. പിന്നീട് കമ്പനിയുടെ വിൽപനാ വിഭാഗത്തിലേക്ക് മാറിയതോടെ ലീ തന്റെ ഇടം തിരിച്ചറിയുകയായിരുന്നു. പിന്നീട് ഫോർഡിന്റെ പ്രസിഡണ്ട് സ്ഥാനം വരെയെത്തിയ അദ്ദേഹത്തിന്റെ വളർച്ചയാണ് ഓട്ടോമൊബൈൽ ലോകം കണ്ടത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ അമേരിക്കയിൽ രൂപം കൊണ്ട മസിൽ കാർ വിപണിയിലെ മിന്നുന്ന താരമാണ് ഫോർഡ് മസ്റ്റാങ്. അമേരിക്കയില്‍ വലിപ്പം കുറഞ്ഞതും വൻ പ്രകടനശേഷിയുള്ളതുമായി കാറുകളുടെ സെഗ്മെന്റായ പോണി കാർ വിഭാഗത്തിലാണ് മസ്റ്റാങ് ആദ്യമായി ഇറങ്ങിയത്. കൂപെ, ഹാച്ച്ബാക്ക്, ഫാസ്റ്റ്ബാക്ക്, കൺവെർട്ടിബിൾ എന്നീ ശിൽപശൈലികളിൽ ഈ കാർ വിപണി പിടിച്ചു.

ഇന്നും മസിൽ കാറുകളുടെ ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന കാറാണ് മസ്റ്റാങ് എന്നു പറയാം. ഇപ്പോൾ വിപണിയിലുള്ളത് ആറാം തലമുറ പതിപ്പാണ്. ഫോഡിന്റെ തന്നെ ഖ്യാതി നേടിയ ഇക്കോബൂസ്റ്റ് ടർബോ എൻജിനാണ് ഇതില്‍ ചേർത്തിരിക്കുന്നത്. 2.3 ലിറ്റർ ശേഷിയുള്ള 4 സിലിണ്ടർ എൻജിൻ.

ഡോണൾഡ് എൻ ഫ്രേ എന്ന ഫോർഡിന്റെ ചീഫ് എൻജിനീയറുമായി ചേർന്നാണ് ലീ ലാകോക്ക ഒന്നാം തലമുറ ഫോഡ് മസ്റ്റാങ് സൃഷ്ടിച്ചെടുത്തത്. വെറും 18 മാസം കൊണ്ടായിരുന്നു കാറിന്റെ വികസനപ്രവർത്തനം പൂർത്തീകരിച്ചത്. ഫോഡ് ടോനസ് വി4 എൻജിനാണ് ഈ റോഡ്സ്റ്റർ മോഡലിൽ ഘടിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍