UPDATES

ഓട്ടോമൊബൈല്‍

ഇലക്ട്രിക് കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; ഫോക്‌സ് വാഗണ്‍ ഇ ഗോള്‍ഫിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കും

ഉല്‍പ്പാദനം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി നിലവില്‍ സിംഗിള്‍ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി ഡബിള്‍ ഷിഫ്റ്റിലേയ്ക്ക് മാറും. നിലവില്‍ 35 കാറുകളാണ് ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് 70 ആക്കി ഉയര്‍ത്തും.

ഓട്ടോമൊബൈല്‍ വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള ആവശ്യക്കാര്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ഇതാദ്യമായി സപ്ലേയേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് ഇലക്ട്രിക് കാറുകള്‍ക്ക് ഉണ്ടായിരിക്കുന്നു. ടെസ്ല മോഡല്‍ 3 ഇതിന് നല്ല ഉദാഹരമാണ്. പതിനായിരക്കണക്കിന് ഓര്‍ഡറുകളാണ് പെന്‍ഡിംഗിലുള്ളത്. ടെസ്ലയ്‌ക്കൊപ്പം ഡിമാന്‍ഡുള്ള മറ്റൊരു ഇലക്ട്രിക് കാര്‍ മോഡല്‍ ഫോക്‌സ് വാഗണ്‍ ഇ ഗോള്‍ഫ് ആണ്. ഇ ഗോള്‍ഫിനുള്ള കൂടിയ ഡിമാന്‍ഡ് പരിഗണിച്ച് ഈ മോഡല്‍ കാറുകളുടെ ഉല്‍പ്പാദനം ഇരട്ടിയാക്കുമെന്ന് ഫോക്‌സ് വാഗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജര്‍മ്മനിയിലെ ഡ്രെസ്ഡനിലുള്ള ഗ്ലാസ് ഫാക്ടറിയിലാണ് ഇ ഗോള്‍ഫിന്റെ നിര്‍മ്മാണം. ഉല്‍പ്പാദനം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി നിലവില്‍ സിംഗിള്‍ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി ഡബിള്‍ ഷിഫ്റ്റിലേയ്ക്ക് മാറും. നിലവില്‍ 35 കാറുകളാണ് ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് 70 ആക്കി ഉയര്‍ത്തും. അതായത് ഒരുമാസം 2100 കാര്‍ വരെ. 2018 മാര്‍ച്ച് മുതലാണ് ഇവിടെ ഡബിള്‍ ഷിഫ്റ്റ് ആവുക. ഇ ഗോള്‍ഫിനും പസറ്റ് ജിടിഇ മോഡലിനുമുള്ള ബാറ്ററികള്‍ ഫോക്‌സ് വാഗണ്‍ ഉല്‍പ്പാദിപ്പിക്കുന്നത് ബ്രോണ്‍സ് വീഗിലെ ബാറ്ററി പ്ലാന്റില്‍ നിന്നാണ്. ഈ ബാറ്ററി പ്ലാന്റിലെ ഉല്‍പ്പാദനവും സ്വാഭാവികമായും കൂട്ടേണ്ടി വരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍