UPDATES

ഓട്ടോമൊബൈല്‍

പുതിയ സുരക്ഷ മാനദണ്ഡങ്ങളുമായി വോള്‍വോ

വോള്‍വോ കാര്‍ അപകടത്തില്‍ ഒരാളും മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്.

2020 മുതല്‍ പുറത്തിറക്കുന്ന മുഴുവന്‍ വോള്‍വോ കാറുകള്‍ക്കും പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാക്കാന്‍ തിരുമാനമെടുത്തു. അമിതവേഗതയെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാനാണ് വോള്‍വോ ഇങ്ങനെയൊരു തീരുമാനം എടുത്തത്.

വിഷന്‍ 2020 എന്ന പേരില്‍ കാര്‍ സുരക്ഷയെക്കുറിച്ച് ആളുകളെ ബോധവാന്മാര്‍ ആക്കുന്നതിനൊപ്പം 2020 ആകുമ്പോള്‍ വോള്‍വോ കാര്‍ അപകടത്തില്‍ ഒരാളും മരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. അമേരിക്കന്‍ വിപണിയിലാണ് ആദ്യം ഇത് നടപ്പാക്കുന്നത്. വോള്‍വോ പുറത്തിറക്കുന്ന എസ്90 സെഡാന്‍, വി90 ഹാച്ച്ബാക്ക് കാറുകള്‍ മണിക്കൂറില്‍ 150 മൈല്‍ വേഗതയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇത് ഇനിമുതല്‍ കുറയും.

വോള്‍വോ തന്റെ പുതിയ വിപണനതന്ത്രമായി കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത് സുരക്ഷയാണ്. അതിന് മുന്നോടിയായിട്ടാണ് വോള്‍വോ ഇങ്ങനെയൊരു തീരുമാനം എടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍