UPDATES

ഓട്ടോമൊബൈല്‍

വാഹന നിര്‍മ്മാണ രംഗത്ത് ഷവോമി ; ജൂണില്‍ ‘ഇലക്ട്രിക് മോപ്പഡ് ‘വിപണയില്‍ എത്തും

ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കൂട്ടറിന്റെ വില 2999 യെന്‍ ആണ് എകദേശം 31,188 രൂപ. ജൂണില്‍ ചൈനീസ് വിപണിയില്‍ സ്‌കൂട്ടര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

വാഹന നിര്‍മ്മാണ രംഗത്ത് പുത്തന്‍ ചുവടുവെപ്പിന് ഒരുങ്ങിയിരിക്കുകയാണ് ഷവോമി. വാഹന നിര്‍മ്മാണ രംഗത്തെകടന്നുവരവായി
ഇലക്ട്രിക് മോപ്പഡ് കമ്പനി പുറത്തിറക്കി.

ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന വാഹന നിര്‍മ്മാണ കമ്പനിയാണ് ഇലക്ട്രിക് മോപ്പഡ് തയ്യാറാക്കിയത്.53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്.

ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകളുണ്ട്. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ കോയില്‍ഓവര്‍ സസ്പെന്‍ഷനുമാണ് ഉപയോഗിക്കുന്നത്.

ചെറിയ ഡിജിറ്റര്‍ എന്‍ട്രുമെന്റ് ക്ലസ്റ്റും 18000 സിഡി പ്രകാശം പൊഴിക്കുന്ന ഹെഡ്‌ലാംപും ഈ വാഹനത്തിനുണ്ട്. ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോള്‍ഡബില്‍ ഇലക്ട്രിക് ബൈക്കിന് പിന്നാലെയായിരിക്കും പുതിയ മോപ്പഡ് എത്തുന്നത്.

തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കൂട്ടറിന്റെ വില 2999 യെന്‍ ആണ് എകദേശം 31,188 രൂപ. ജൂണില്‍ ചൈനീസ് വിപണിയില്‍ സ്‌കൂട്ടര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍