UPDATES

ട്രെന്‍ഡിങ്ങ്

ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് 10 ലക്ഷത്തിന്റെ ഹാര്‍ലി ഡേവിസണ്‍ എടുത്ത് യുവാവ് മുങ്ങി

ഏഴ് ലക്ഷത്തിന് വില്‍പ്പനയ്ക്ക് ധാരണയായി. എന്നാല്‍ 7000 രൂപ മാത്രം നല്‍കി രാഹുല്‍ മുങ്ങി.

ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് 10 ലക്ഷം രൂപ വില മതിക്കുന്ന ഹാര്‍ലി ഡേവിസണ്‍ ബൈക്കെടുത്ത് യുവാവ് മുങ്ങി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സിനിമ സ്റ്റൈലില്‍ ഹാര്‍ലി ഡേവിസണും കൊണ്ട് രാഹുല്‍ നാഗര്‍ എന്ന് പേരുള്ള മുപ്പതുകാരന്‍ കടന്നുകളഞ്ഞത്. ഗുഡ്ഗാവിലെ സെക്ടര്‍ 34ലാണ് സംഭവം. ടോക്കണ്‍ എമൗണ്ടായ 7,000 രൂപ മാത്രം നല്‍കിയാണ് ഇയാള്‍ പാലം സ്വദേശി അജയ് സിംഗിന്റെ ബൈക്കുമായി കടന്നത്. സെക്കന്റ് ഹാന്റ് ബൈക്കുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കുള്ള പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞാണ് ഇയാളെത്തിയത്. ജൂണ്‍ 13നാണ് അജയ് സിംഗ് ഓണ്‍ലൈനില്‍ തന്റെ ബൈക്ക് വില്‍പ്പനയ്ക്ക് വച്ചത്.

ആഗ്രയില്‍ നിന്നുള്ള മാര്‍ബിള്‍ വ്യവസായി എന്ന് പറഞ്ഞാണ് രാഹുല്‍, അജയിനെ പരിചയപ്പെട്ടത്. ഏഴ് ലക്ഷത്തിന് വില്‍പ്പനയ്ക്ക് ധാരണയായി. എന്നാല്‍ 7000 രൂപ മാത്രം നല്‍കി രാഹുല്‍ മുങ്ങി. മൊബൈലില്‍ നിരന്തരം വിളിച്ചിട്ടും എടുക്കാതിരിക്കുകയും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു. തുടര്‍ന്ന് അജയ് സിംഗ് പൊലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഷോറൂമിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ വച്ച് പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍