UPDATES

ഓട്ടോമൊബൈല്‍

ഭംഗിവാക്ക് പറഞ്ഞതല്ല ഡാറ്റ്‌സണ്‍, സ്റ്റൈലിഷ് ലുക്കിലാണ് ക്രോസ്

ഡാറ്റ്‌സണ്‍ ഗോ പ്ലസിനെ താരതമ്യം ചെയ്യുകയാണെങ്കില്‍ ലുക്കിലും, ഇന്റീരിയറിലുമടക്കം ഏറെ വ്യത്യസ്തമാണ് പുതിയ ക്രോസ്

മാസങ്ങള്‍ക്ക് മുമ്പേ തന്നെ അഭ്യൂഹങ്ങള്‍ പരന്നതാണ് ഡാറ്റ്‌സണ്‍ ക്രോസിനെപ്പറ്റി. ഡാറ്റ്‌സണിന്റെ പഴയ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി ഏറെ സ്‌റ്റൈലിഷ് ലുക്കിലായിരിക്കും ക്രോസ് എത്തുക എന്ന് കമ്പനി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ആ സൂചന തികച്ചും ശരിവെക്കുന്നതാണ് പുതിയ വാഹനം. ഡാറ്റ്‌സണ്‍ ഗോ പ്ലസിനെ താരതമ്യം ചെയ്യുകയാണെങ്കില്‍ ലുക്കിലും, ഇന്റീരിയറിലുമടക്കം ഏറെ വ്യത്യസ്തമാണ് പുതിയ ക്രോസ്. വലിയൊരു മാറ്റം എഞ്ചിന്‍ ഭാഗത്തും കമ്പനി വരുത്തിയിട്ടുണ്ട്. സി.വി.റ്റി ഓട്ടോ ട്രാന്‍സ്മിഷനിലും വാഹനം ലഭിക്കും എന്നതാണ് വലിയൊരു പ്രത്യേകത.

ഡാറ്റ്‌സണ്‍ ഗോ പ്ലസിനെ പോലെ തന്നെ ഏഴ് സീറ്ററാണ് ക്രോസും. ഇന്തോനേഷ്യയിലാണ് ഔദ്യോഗികമായി ക്രോസിനെ കമ്പനി ആദ്യമായി പുറത്തിറക്കിയത്. അതെസമയം ഇന്ത്യയില്‍ ക്രോസിനെ എന്ന് അവതരിപ്പിക്കും എന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല. 2018 പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ ക്രോസ് എത്തുമെന്നാണ് അനൗദ്യോഗിക വിവരം. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 68 പിഎസ് കരുത്താണ് ക്രോസ് നല്‍കുന്നത്. 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റിംഗാണ് വാഹനത്തിന്‍േറത്. ഇതേ സംവിധാനം തന്നയായിരിക്കും ഇന്ത്യന്‍ പതിപ്പിലും ഉണ്ടാവുക.

"</p

പുറം ഭാഗത്ത് വലിയൊരു മാറ്റം
വാഹനത്തിന്റെ പുറം ഭാഗത്ത് നോക്കുകയാണെങ്കില്‍ ഡാറ്റ്‌സണ്‍ ആണോയെന്നു പോലും ആദ്യം സംശയിച്ചു പോകും. മുന്‍പത്തെ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി, വലിയ സംയോജിത ഗ്രില്ലും, അതിനോടു ചേര്‍ന്ന് വലിയ ഫോഗ് ലാംപും ക്രോസിലുണ്ട്. ബമ്പറും പുതിയ ലുക്കിലാണ്. പ്രൊജക്ടര്‍ ലെന്‍സ് ഉപയോഗിച്ചുള്ള ഹെഡ് ലൈറ്റുകളും, 15 ഇഞ്ച് അലോയ് വീലും ക്രോസിന്റെ ഗാംഭീര്യം വര്‍ദ്ധിപ്പിക്കുന്നു. 200 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. റൂഫ് റെയിലിന് 30 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള ശേഷിയുണ്ട്.

</p

ഉള്ളില്‍ ചുള്ളനാണ് ക്രോസ്
വാഹനത്തിന്റെ ഉള്‍ഭാഗത്ത് വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. 6.75 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ക്രോസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല എ.സി വെന്റുകളും, അവയുടെ നിയന്ത്രണവുമെല്ലാം മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി മാറ്റി സ്ഥാപിച്ചിരിക്കുന്നു. അനലോഗ് ടാക്കോ മീറ്ററും, റിയര്‍ പാര്‍ക്കിംഗ് സെന്‍സറും പുതുതായി മുന്‍ ഭാഗത്തെ കണ്‍സോളില്‍ ഇടം പിടിച്ചു. മുന്‍ ഭാഗത്ത് രണ്ട് എയര്‍ ബാഗുമുണ്ട്. കറുപ്പും, സില്‍വറും ചേര്‍ന്ന നിറത്തിലാണ് സ്റ്റിയറിംഗ് സംവിധാനമുള്ളത്.

 

 

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍