UPDATES

ഓട്ടോമൊബൈല്‍

ഫോഴ്സ് മോട്ടോഴ്സ് ലൈറ്റ് സ്ട്രൈക്ക് വെഹിക്കിളുകൾ ഇന്ത്യൻ പട്ടാളത്തിലേക്ക്

ഹിമാലയത്തിൽ -30 ഡിഗ്രിയിൽ വരെ ടെസ്റ്റ് ചെയ്യപ്പെട്ടു ഫോഴ്സ് ലൈറ്റ് സ്ട്രൈക്ക് വാഹനം.

ഇന്ത്യൻ പട്ടാളത്തിന് ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങൾ നിർമിച്ചു നൽകാൻ ഫോഴ്സ് മോട്ടോഴ്സിന് ഓർഡർ ലഭിച്ചു. ഫോഴ്സിന്റെ ഗവേഷണവിഭാഗം വികസിപ്പിച്ചെടുത്ത വാഹനത്തിനാണ് ഓർഡർ ലഭിച്ചത്. വാഹനത്തിന്റെ പ്രോട്ടോടൈപ്പ് പട്ടാളം നടത്തിയ വിവിധ പരിശോധനകള്‍ക്ക് വിധേയമായിരുന്നു. വേഗതയും വിശ്വാസ്യതയും ഉറപ്പു വരുത്തുന്ന വിധത്തിലാണ് ഫോഴ്സ് ഈ വാഹനം നിർമിച്ചിരിക്കുന്നത്.

ഈ വാഹനത്തെ രണ്ടു വർഷത്തോളം നീണ്ട ട്രയലുകൾക്ക് ഫോഴ്സ് വിധേയമാക്കുകയുണ്ടായി. വിവിധ തരം കാലാവസ്ഥകളിലും ഭൂപ്രകൃതിയിലും ടെസ്റ്റ് ചെയ്തു. പിഴവുകളെല്ലാം തീർത്ത് സൈന്യത്തിന്റെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന വിധത്തിലേക്ക് വാഹനത്തെ മാറ്റിത്തീർത്തു.

ഹിമാലയത്തിൽ -30 ഡിഗ്രിയിൽ വരെ ടെസ്റ്റ് ചെയ്യപ്പെട്ടു ഫോഴ്സ് ലൈറ്റ് സ്ട്രൈക്ക് വാഹനം. രാജസ്ഥാൻ മരുഭൂമിയില്‍ 50 ഡിഗ്രി സെൽഷ്യസ് താപത്തിലും വിജയകരമായി ടെസ്റ്റ് പൂർത്തിയാക്കി.

അങ്ങേയറ്റം കടുത്ത ഭൂമിശാസ്ത്ര സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താൻ‌ ശേഷിയുള്ള വാഹനമാണിത്. ഈ ഫോർവീൽ ഡ്രൈവ് വാഹനത്തിന്റെ എല്ലാ വീലുകളിലും ലോക്കുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പങ്ചറായ ടയറിലും ഓടാൻ വാഹനത്തിന് സാധിക്കും. റോക്കറ്റ് ലോഞ്ചറും മെഷീൻ ഗണ്ണുമെല്ലാം ഘടിപ്പിക്കാനുമുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ട്.

അവശ്യ ഘട്ടങ്ങളിൽ ഈ വാഹനം എയർലിഫ്റ്റ് ചെയ്യാനും സാധിക്കും. ഇതിനുള്ള സന്നാഹങ്ങളും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.

നേരത്തെയും ഇന്ത്യൻ പട്ടാളത്തിന് തങ്ങളുടെ മികവുറ്റ ഉൽപ്പന്നങ്ങൾ നൽകിയ പാരമ്പര്യമുണ്ട് ഫോഴ്സിന്. ഇന്ത്യൻ സൈന്യം തങ്ങളിൽ‌ വീണ്ടും വിശ്വാസമർപ്പിച്ചതിൽ ഫോഴ്സ് ആഹ്ലാദം പ്രകടിപ്പിച്ചു. ഇത് ചെറുതാണെങ്കിലും കമ്പനിയെ സംബന്ധിച്ച് നിർണായകമായ ഒരു മുന്നേറ്റമാണെന്ന് ഫോഴ്സ് മോട്ടോഴ്സ് വക്താവ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍