UPDATES

ഓട്ടോമൊബൈല്‍

ഞങ്ങളുടെ യെല്ലോ മസ്റ്റാംഗ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു; സൗദി ആക്ടിവിസ്റ്റിന് സര്‍പ്രൈസ് സമ്മാനവുമായി ഫോഡ്

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് സ്വാതന്ത്ര്യം നല്‍കാന്‍ സൗദി തീരുമാനിച്ചതിനു പിന്നാലെയാണ് ഈ സമ്മാനം

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുവദിക്കാനുള്ള സൗദി അറേബ്യയുടെ ചരിത്രപരമായ തീരുമാനത്തിനു പിന്നാലെ ഈ ആഘോഷവേളയില്‍ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കാന്‍ പ്രമുഖ അമേരിക്കന്‍ കാര്‍നിര്‍മാണ കമ്പനിയായ ഫോഡ്. സ്ത്രീകളുടെ ഡ്രൈവിംഗ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ആക്ടിവിസ്റ്റ് സഹര്‍ നസീഫിന് അവരുടെ സ്വപ്‌നവാഹനം സമ്മനമായി നല്‍കാന്‍ ഒരുങ്ങുകയാണ് ഫോഡ്.

ഫോഡ് മിഡില്‍ ഈസ്റ്റ് തങ്ങളുടെ ട്വിറ്ററില്‍ കുറിച്ചതാണ് ഈ കാര്യം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സഹര്‍, സൗദി ഭരണകൂടത്തിന്റെ ചരിത്രപരമായ പ്രഖ്യാപനം വന്നതിനുശേഷം ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ തന്റെ സ്വപ്‌നവാഹനമായ ഫോഡ് മസ്റ്റാംഗിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ വിവരം അറിഞ്ഞ ഫോഡ് മിഡില്‍ ഈസ്റ്റ് തങ്ങളുടെ യെല്ലോ മസ്റ്റാംഗ് സഹറിനുവേണ്ടി കാത്തിരിക്കുകയാണെന്നാണ് ഫോഡ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

നിങ്ങളുടെ സ്വപ്‌ന കാര്‍ സമ്മാനിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. വെള്ളിയാഴ്ച ഫോഡ് ട്വിറ്ററില്‍ കുറിച്ചു. പിന്നീട് നിങ്ങളുടെ മസ്റ്റാംഗ് ഇതാ കാത്തിരിക്കുന്നു എന്ന ട്വീറ്റ് ഒരു മഞ്ഞ മസ്റ്റാംഗ് കാറിന്റെ ചിത്രത്തിനൊപ്പം ഫോഡ് ട്വീറ്റ് ചെയ്തു. മസ്റ്റാംഗ്‌സഹര്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു ഈ ചിത്രം പങ്കുവച്ചത്.

2018 ജൂണ്‍ മുതലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം വരുന്നത്. ലോകത്ത് സ്ത്രീകള്‍ക്ക് വാഹനം ഒാടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകരാജ്യമായിരുന്നു ശരിയത്ത് നിയമങ്ങള്‍ പിന്തുടരുന്ന സൗദി അറേബ്യ. സത്രീകളുടെ അവകാശം നിഷേധിക്കുന്ന ഈ നടപടിക്കെതിരേ നിരവധി സത്രീകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും അറസ്റ്റ് വരിച്ച് ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

പുതിയ പ്രഖ്യാപനം വന്നതോടെ ലോകോത്തര കാര്‍നിര്‍മാതക്കളെല്ലാം അവരുടെ പുതിയ മാര്‍ക്കറ്റായി സൗദിയെ കണ്ടു കഴിഞ്ഞു. ആകര്‍ഷകമായ മോഡലുകളുമായി സൗദി വിപണ പിടിച്ചെടുക്കാന്‍ ഒരുങ്ങുകയാണ് കാര്‍നിര്‍മാതാക്കള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍